Main Home | Feedback | Contact Mangalam
Ads by Google

22 കോടിയുടെ മയക്കുമരുന്നു കടത്ത്‌; ആഫ്രിക്കന്‍ യുവതി മയക്കുമരുന്ന്‌ കടത്തുന്നതു പത്താംതവണ

mangalam malayalam online newspaper

നെടുമ്പാശേരി: 22 കോടിയുടെ മയക്കുമരുന്നുമായി പിടിയിലായ ഡോര്‍കാസ്‌ ഡോളി (47) എന്ന ആഫ്രിക്കന്‍ യുവതി മയക്കുമരുന്നു കടത്തുന്നതു പത്താംതവണ.
വിദേശരാജ്യങ്ങളില്‍ നിരോധിച്ചതും ഇന്ത്യയില്‍ നിരോധനം ഇല്ലാത്തതുമായ 14 കിലോഗ്രാം എഫിഡ്രിന്‍ എന്ന ഉത്തേജക മരുന്നാണ്‌ യുവതിയുടെ ബാഗില്‍നിന്നു കസ്‌റ്റംസ്‌ ഇന്റലിജന്‍സ്‌ വിഭാഗം കണ്ടെത്തിയത്‌.

ഇന്ത്യയില്‍നിന്നും വിദേശത്തേക്ക്‌, പ്രത്യേകിച്ച്‌ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കു മയക്കുമരുന്നു കടത്തുന്ന പ്രധാന കണ്ണികളിലൊരാളാണ്‌ ഇവര്‍. ഇവരെ ഇന്നലെ കോടതിയില്‍ ഹാജരാക്കി.
ഞായറാഴ്‌ച രാത്രി പതിനൊന്നോടെ ജെറ്റ്‌ എയര്‍വേസ്‌ വിമാനത്തില്‍ നെടുമ്പാശേരിയില്‍നിന്നു ദോഹയിലേക്കു പോകാനെത്തിയ യുവതി രാജ്യാന്തര ടെര്‍മിനലില്‍ എത്തിയപ്പോള്‍ത്തന്നെ കസ്‌റ്റംസ്‌ ഇന്റലിജന്‍സ്‌ വിഭാഗം ഇവരുടെ നീക്കങ്ങള്‍ ശ്രദ്ധിച്ചിരുന്നു.

ബാഗേജുകളുടെ എക്‌സ്‌റേ പരിശോധന കഴിഞ്ഞതിനുശേഷം ഉദ്യോഗസ്‌ഥര്‍ നടത്തിയ പരിശോധനയിലാണ്‌ എഫിഡ്രിന്‍ കണ്ടെത്തിയത്‌. ബാഗുകളില്‍ പ്രത്യേകം അറകളുണ്ടാക്കി അതില്‍ ഒളിപ്പിച്ചാണ്‌ എഫിഡ്രിന്‍ സൂക്ഷിച്ചിരുന്നത്‌. ഇതിനായി 52 വാനിറ്റി ബാഗുകള്‍ ഉപയോഗിച്ചിട്ടുണ്ട്‌.
ഇവയെല്ലാം രണ്ടു ബാഗേജുകളിലാക്കിയാണ്‌ ഇവര്‍ ടെര്‍മിനലില്‍ എത്തിയത്‌.

പിടിയിലായ ഡോര്‍കാസ്‌ കേരളത്തിലെ മറ്റു വിമാനത്താവളങ്ങള്‍ വഴിയും ഇത്തരത്തില്‍ എഫിഡ്രിന്‍ കടത്തിയിട്ടുണ്ട്‌. ഒരുവര്‍ഷം മുമ്പ്‌ നെടുമ്പാശേരി വിമാനത്താവളത്തില്‍ എഫിഡ്രിന്‍ കടത്തിയതുമായി ബന്ധപ്പെട്ട്‌ ഒരാളെ അറസ്‌റ്റ്‌ ചെയ്‌തിരുന്നു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top