Main Home | Feedback | Contact Mangalam
Ads by Google

നൗഷാദിന്റെ മൂന്നാറിലെ നക്ഷത്രഹോട്ടല്‍ കണ്ടുകെട്ടാന്‍ നീക്കം

കൊച്ചി: നെടുമ്പാശേരി വിമാനത്താവളം വഴി ടണ്‍കണക്കിനു സ്വര്‍ണം കടത്തിയ കേസിലെ പ്രതി നൗഷാദിന്റെ മൂന്നാറില്‍ നിര്‍മാണം പുരോഗമിക്കുന്ന നക്ഷത്രഹോട്ടല്‍ സമുച്ചയം കണ്ടുകെട്ടാന്‍ കസ്‌റ്റംസ്‌ നീക്കം തുടങ്ങി. ഹോട്ടല്‍ പദ്ധതിയില്‍ നൗഷാദിന്റെ കള്ളക്കടത്ത്‌ പങ്കാളിയായ കുഞ്ഞുമുഹമ്മദും ബിസ്‌മി കരീം എന്നറിയപ്പെടുന്ന വ്യവസായിയുമുണ്ടെന്നു കസ്‌റ്റംസ്‌ കണ്ടെത്തി.

കേസന്വേഷിക്കുന്ന കസ്‌റ്റംസ്‌ സംഘം കഴിഞ്ഞദിവസം മൂന്നാറിലെ റിസോര്‍ട്ടില്‍ പരിശോധന നടത്തി. എട്ടുകോടിയോളം രൂപയാണ്‌ നിര്‍മാണച്ചെലവ്‌ പ്രതീക്ഷിച്ചിരിക്കുന്നതെന്നാണ്‌ രേഖകളിലുള്ളത്‌. യഥാര്‍ഥ ചെലവ്‌ ഇതിന്റെ പതിന്മടങ്ങുവരുമെന്നാണ്‌ കസ്‌റ്റംസിന്റെ നിഗമനം. മൂന്നാറിലെ ഹോട്ടല്‍ പദ്ധതിയില്‍ പങ്കാളിത്തമുള്ള കുഞ്ഞുമുഹമ്മദ്‌ വിദേശത്തേക്കു കടന്നതായാണ്‌ അന്വേഷണ ഉദ്യോഗസ്‌ഥര്‍ പറയുന്നത്‌. മറ്റൊരു പങ്കാളിയായ കരീമിനെ കേന്ദ്രീകരിച്ച്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top