Main Home | Feedback | Contact Mangalam
Ads by Google

ടെലിവിഷന്‍ ചേംബറില്‍ സംഗീതസംഘടനയും

കൊച്ചി: ടെലിവിഷന്‍ ചേംബര്‍ ഓഫ്‌ ട്രേഡ്‌ യൂണിയനു കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന സംഗീത പ്രവര്‍ത്തകര്‍ മ്യൂസിക്‌ യൂണിയന്‌ രൂപംനല്‍കി. ടെലിവിഷന്‍ ഗായകര്‍, സംഗീത സംവിധായകര്‍, പിന്നണി കലാകാരന്മാര്‍, ഗാനരചയിതാക്കള്‍ എന്നിവരാണ്‌ ടെലിവിഷന്‍ ചേംബര്‍ മ്യൂസിക്‌ യൂണിയനിലുള്ളത്‌. ഉദ്‌ഘാടനം നാളെ 10നു കലൂര്‍ റിന്യൂവല്‍ സെന്ററില്‍ മന്ത്രി കെ. ബാബു നിര്‍വഹിക്കും.
ഇതോടനുബന്ധിച്ച്‌ ഗുരുവന്ദനവും സംഘടിപ്പിക്കും. കെ.ജി. ജയന്‍ (ജയവിജയ), ഗസല്‍ ഗായകന്‍ ഉമ്പായി, തോപ്പില്‍ ആന്റോ, സംഗീതസംവിധായകരായ ജെറി അമല്‍ ദേവ്‌, ബേണി ഇഗ്നേഷ്യസ്‌, ജര്‍സന്‍ ആന്റണി എന്നിവരെ ആദരിക്കും.
പത്രസമ്മേളനത്തില്‍ ടെലിവിഷന്‍ ചേംബര്‍ പ്രസിഡന്റ്‌ കെ.വി. ഷാജി, മ്യൂസിക്‌ യൂണിയന്‍ ഭാരവാഹികളായ റെജു ജോസഫ്‌, മഞ്ചു ജയ്‌വിജയ, നിസാം അലി, സോണി സായ്‌ എന്നിവര്‍ പങ്കെടുത്തു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top