Main Home | Feedback | Contact Mangalam
Ads by Google

പെരുവയില്‍ കെ.എസ്‌.ആര്‍.ടി.സി. ബസും ബൈക്കും കൂട്ടിയിടിച്ച്‌ യുവാവ്‌ മരിച്ചു

കടുത്തുരുത്തി: പെരുവയ്‌ക്കു സമീപം അവര്‍മയില്‍ കെ.എസ്‌.ആര്‍.ടി.സി. ബസും ബൈക്കും കൂട്ടിയിടിച്ച്‌ യുവാവ്‌ തല്‍ക്ഷണം മരിച്ചു, ഒരാള്‍ക്കു പരുക്ക്‌.
അവര്‍മ ചളുവേലി പീടികപ്പറമ്പില്‍(കരിക്കേത്ത്‌) സുരേന്ദ്രന്റെ(അമ്മിണിക്കുട്ടന്‍) മകന്‍ ജിഷ്‌ണു എസ്‌. നായരാ(അയ്യപ്പന്‍ 21)ണു മരിച്ചത്‌. പരുക്കേറ്റ വടയാര്‍ പുത്തന്‍ചിറയില്‍ ബാബുവിന്റെ മകന്‍ അമല്‍ ബാബു(21)വിനെ പരുക്കുകളോടെ വൈക്കം ചെമ്മാനാകരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടിനു അവര്‍മ കുരിശുപള്ളി ജംഗ്‌ഷനിലെ വളവിലായിരുന്നു അപകടം. എതിരേ വന്ന കെ.എസ്‌.ആര്‍.ടി.സി.ബസില്‍ തട്ടാതിരിക്കാനായി വെട്ടിച്ച ബൈക്കിന്റെ പിന്‍സീറ്റിലിരുന്ന ജിഷ്‌ണു ബസിനടിയിലേക്ക്‌ തെറിച്ചു വീഴുകയായിരുന്നു. ബസിന്റെ പിന്‍ചക്രം തലയിലൂടെ കയറിയിറങ്ങി. കൂത്താട്ടുകുളത്ത്‌ സുഹൃത്തിന്റെ സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുത്തു മടങ്ങുകയായിരുന്നു ഇരുവരും. കീഴൂര്‍ ദേവസ്വം ബോര്‍ഡ്‌ കോളേജിലെ ബിരുദ വിദ്യാര്‍ഥിയായ ജിഷ്‌ണു അവസാന വര്‍ഷ പരീക്ഷയുടെ ഫലം കാത്തിരിക്കുകയായിരുന്നു. ജിഷ്‌ണുവിന്റെ പിതാവ്‌ സുരേന്ദ്രന്‍ അവധിക്ക്‌ ശേഷം ഇന്നു രാവിലെ ജോലിസ്‌ഥലമായ സൗദിയിലേക്കു മടങ്ങാനിരിക്കുകയായിരുന്നു.
മാതാവ്‌ ലത അവര്‍മ തെക്കേകരിക്കേത്ത്‌ കുടുംബാഗം. സഹോദരന്‍ വിഷ്‌ണു എസ്‌. നായര്‍. സംസ്‌കാരം ഇന്നു രണ്ടിനു വീട്ടുവളപ്പില്‍.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top