Main Home | Feedback | Contact Mangalam
Ads by Google

എല്‍.ഡി.എഫ്‌. യോഗം ഇന്ന്‌; മുഖ്യഅജന്‍ഡ തദ്ദേശ തെരഞ്ഞെടുപ്പ്‌

തിരുവനന്തപുരം : തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചചെയ്യാന്‍ എല്‍.ഡി.എഫ്‌. സംസ്‌ഥാന കമ്മിറ്റിയോഗം ഇന്ന്‌ എ.കെ.ജി. സെന്ററില്‍ ചേരും. മുന്നണിയുടെ പ്രദേശികതല തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനങ്ങള്‍ കമ്മിറ്റിയില്‍ വിലയിരുത്തും.
നഗരസഭ, മുനിസിപ്പാലിറ്റി, ജില്ലാപഞ്ചായത്ത്‌, ബ്ലോക്ക്‌, പഞ്ചായത്തുതലങ്ങളില്‍ മുന്നണിയിലെ പാര്‍ട്ടികള്‍ മത്സരിക്കേണ്ട സീറ്റുകള്‍ സംബന്ധിച്ചും യോഗത്തില്‍ പ്രാഥമിക ചര്‍ച്ചനടക്കും. ഐ.എന്‍.എല്‍, സി.പി.ഐ.(എം.എല്‍) റെഡ്‌ ഫ്‌ളാഗ്‌, സി.എം.പി (അരവിന്ദാക്ഷന്‍ വിഭാഗം), സെക്കുലര്‍ കേരള കോണ്‍ഗ്രസ്‌, കേരളാ കോണ്‍ഗ്രസ്‌(ബി) എന്നീ പാര്‍ട്ടികളുമായും കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും എതിര്‍ക്കുന്ന ഗ്രൂപ്പുകള്‍ എന്നിവയുമായി പ്രാദേശിക തലത്തില്‍ കൂട്ടുകെട്ടുകളുണ്ടാക്കുന്ന സംബന്ധിച്ചും യോഗം തീരുമാനിക്കും. എസ്‌.എന്‍.ഡി.പി. യോഗം രാഷ്‌ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ അതും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയാകും. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്‌ഥാനാര്‍ഥികളെ മത്സരിപ്പിക്കാന്‍ കഴിഞ്ഞദിവസം എസ്‌.എന്‍.ഡി.പി. നേതൃത്വയോഗം തീരുമാനിച്ചിരുന്നു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top