Main Home | Feedback | Contact Mangalam
Ads by Google

സ്‌ഥാനാര്‍ഥി നിര്‍ണയം ബി.ജെ.പിക്ക്‌ ഓരോ വാര്‍ഡിലും 5 പേരടങ്ങിയ സാധ്യതാപട്ടിക

കോഴിക്കോട്‌ : തദ്ദേശതെരഞ്ഞെടുപ്പില്‍ ഓരോ വാര്‍ഡിലും ബി.ജെ.പിയുടെ സ്‌ഥാനാര്‍ഥിപ്പട്ടികയില്‍ അഞ്ചുപേര്‍ വീതം. ഇവരില്‍നിന്നു ചര്‍ച്ചയുടെ അടിസ്‌ഥാനത്തില്‍ ശരിക്കുള്ള സ്‌ഥാനാര്‍ഥിയെ നിശ്‌ചയിക്കാനാണു പ്രാദേശികനേതൃത്വങ്ങള്‍ക്കു ബി.ജെ.പി. സംസ്‌ഥാനനേതൃത്വത്തിന്റെ നിര്‍ദേശം. മിക്കയിടത്തും രണ്ടുദിവസത്തിനുള്ളില്‍ സ്‌ഥാനാര്‍ഥികളാകും.
എസ്‌.എന്‍.ഡി.പിയുമായുള്ള ബന്ധം സംബന്ധിച്ചു വ്യക്‌തതയില്ലാത്തതിനാല്‍ സ്‌ഥാനാര്‍ഥിപ്പട്ടികയില്‍ അവസാനനിമിഷം മാറ്റമുണ്ടായേക്കുമെന്നു നേതാക്കള്‍ പറയുന്നു. സംവരണ വാര്‍ഡുകളില്‍ അഞ്ചുപേരെ കണ്ടെത്തി സംസ്‌ഥാനനേതൃത്വത്തിനു മുന്നിലെത്തിക്കുന്നതു ബി.ജെ.പിക്കു വെല്ലുവിളിയായി. പലയിടത്തും ഒന്നില്‍ കൂടുതല്‍ വനിതാസ്‌ഥാനാര്‍ഥിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സ്‌ഥാനാര്‍ഥി നിര്‍ണയത്തില്‍ ആര്‍.എസ്‌.എസ്‌. പ്രവര്‍ത്തകര്‍ക്കുതന്നെയാണു മുന്‍തൂക്കം. മാറിയ രാഷ്‌ട്രീയസാഹചര്യത്തില്‍ തീവ്രഹിന്ദുത്വനിലപാടുള്ളവരെ രംഗത്തിറക്കാനാണു തീരുമാനം.
പ്രചാരണപരിപാടികളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസംഗങ്ങളാകും മുഴങ്ങുക. പോസ്‌റ്ററുകളില്‍ മോഡിക്കൊപ്പം സ്‌ഥാനാര്‍ഥികള്‍ ചിരിച്ചുനില്‍ക്കും. സി.പി.എം. ശക്‌തികേന്ദ്രങ്ങളില്‍ പ്രചാരണം കൊഴുപ്പിക്കാനാണു നീക്കം. സ്‌ഥാനാര്‍ഥി നിര്‍ണയം കഴിഞ്ഞാലുടന്‍ ഓരോ വാര്‍ഡിലും കുടംബസംഗമങ്ങള്‍ നടത്തും.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top