Main Home | Feedback | Contact Mangalam
Ads by Google

മൂന്നു ജില്ലകളില്‍ ബി.ജെ.പിക്കെതിരേ ത്രികക്ഷിസഖ്യം: പി.കെ കൃഷ്‌ണദാസ്‌

ആലപ്പുഴ: കേരളത്തില്‍ മുസ്ലീം ലീഗിന്റെ നേതൃത്വത്തില്‍ സി.പി.എമ്മും കോണ്‍ഗ്രസും യോജിച്ചുള്ള ത്രികക്ഷിസഖ്യം മൂന്നു ജില്ലകളില്‍ രൂപം കൊണ്ടെന്ന്‌ ബി.ജെ.പി നേതാവ്‌ പി.കെ കൃഷ്‌ണദാസ്‌. ആലപ്പുഴ പ്രസ്‌ ക്ലബിന്റെ തദ്ദേശം -2015 മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലപ്പുറത്ത്‌ കോട്ടയ്‌ക്കല്‍, പൊന്നാനി, താനൂര്‍ നഗരസഭകളിലും കാസര്‍ഗോഡ്‌ ജില്ലയില്‍ വ്യാപകമായും കോട്ടയം ജില്ലയില്‍ ചിറക്കടവ്‌ പഞ്ചായത്തിലും ബി.ജെ.പി ജയിക്കുമെന്ന്‌ ഉറപ്പുള്ള സീറ്റുകളില്‍ ഈ സഖ്യം പൊതുസ്‌ഥാനാര്‍ഥികളെ നിര്‍ത്തിയിരിക്കുകയാണ്‌. പി. കൃഷ്‌ണപിള്ള സ്‌മാരകം കത്തിച്ച കേസിലും ടി.പി. കേസിലും നിഷ്‌പക്ഷ അന്വേഷണം നടന്നിരുന്നെങ്കില്‍ വി.എസും പിണറായിയും ജയിലില്‍ പോയേനെയെന്നും കൃഷ്‌ണദാസ്‌ പറഞ്ഞു.

ഒരു മാധ്യമ പ്രവര്‍ത്തകന്റെ മധ്യസ്‌ഥതയില്‍ സോളാര്‍സമരം പിന്‍വലിച്ചതിനു പ്രത്യുപകാരമെന്നോണമാണ്‌ ടി.പി. കേസ്‌ അട്ടിമറിച്ചത്‌. ആട്‌ ആന്റണിയേക്കാള്‍ സൂപ്പര്‍ ആട്‌ ആന്റണിമാരാണ്‌ സി.പി.എം-കോണ്‍ഗ്രസ്‌ നേതാക്കള്‍. ശാശ്വതീകാനന്ദ സ്വാമികളുടെ മരണവുമായി ബന്ധപ്പെട്ട വെള്ളാപ്പള്ളി നടേശന്റെ നിലപാടിനെ സ്വാഗതം ചെയ്യുന്നു. വെള്ളാപ്പള്ളി പാര്‍ട്ടിയുണ്ടാക്കുന്നതിനെ എതിര്‍ക്കുന്ന പിണറായിയും കോടിയേരിയും കാന്തപുരത്തിന്റെ പാര്‍ട്ടിയെക്കുറിച്ച്‌ അഭിപ്രായം പറയണം. ഗോവധം കേരളത്തില്‍ നിരോധിച്ചിട്ടില്ല. എന്തടിസ്‌ഥാനത്തിലാണ്‌ ബീഫ്‌ ഫെസ്‌റ്റ്‌ നടത്തുന്നതെന്നറിയില്ല. ഇവിടെ പന്നിഫെസ്‌റ്റ്‌ നടത്തിയാല്‍ എന്താകും അവസ്‌ഥ. രാജ്യത്തെ 23 സംസ്‌ഥാനങ്ങളില്‍ കോണ്‍ഗ്രസാണ്‌ ഗോവധം നിരോധിച്ചത്‌.

വെള്ളാപ്പള്ളിയെ മുഖ്യമന്ത്രി സ്‌ഥാനാര്‍ഥിയാക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്‌ ഉചിതസമയത്ത്‌ ഉചിതതീരുമാനം എന്നായിരുന്നു കൃഷ്‌ണദാസിന്റെ മറുപടി. സംസ്‌ഥാനതലത്തില്‍ എസ്‌.എന്‍.ഡി.പിയുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top