Main Home | Feedback | Contact Mangalam
Ads by Google

സഹോദരിയുടെ കണ്‍മുന്നില്‍ വിദ്യാര്‍ഥി കുഴഞ്ഞു വീണ്‌ മരിച്ചു

mangalam malayalam online newspaper

തൊടുപുഴ: സഹോദരിക്കൊപ്പം കോളജ്‌ ബസില്‍ വീട്ടിലേക്ക്‌ മടങ്ങും വഴി വിദ്യാര്‍ഥി കുഴഞ്ഞു വീണു മരിച്ചു. പെരുമ്പള്ളിച്ചിറ അല്‍ അസര്‍ കോളേജ്‌ ബി.കോം വിദ്യാര്‍ഥി മുട്ടം കദളിക്കാട്ടില്‍ കെ.ആര്‍ സുരേഷിന്റെ മകന്‍ ഗോകുല്‍ (18) ആണ്‌ മരിച്ചത്‌.
ഇന്നലെ വൈകുന്നേരം നാലോടെ ക്ലാസ്‌ കഴിഞ്ഞ്‌ വീട്ടിലേക്ക്‌ മടങ്ങവേ മങ്ങാട്ടുകവലയ്‌ക്കു സമീപമാണ്‌ സംഭവം. ബസിനുള്ളില്‍ കുഴഞ്ഞു വീണ ഗോകുലിനെ അധ്യാപകരും സുഹൃത്തുക്കളും ചേര്‍ന്ന്‌ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സഹോദരിയും സുഹൃത്തുക്കളും നോക്കിനില്‍ക്കേയാണ്‌ അപകടം. ബസില്‍ വന്ന്‌ കയറിയ ശേഷം ഗോകുല്‍ ബുക്ക്‌ എടുക്കുന്നതിനായി തിരികെ പോയിരുന്നു. പിന്നീട്‌ ഓടിയണച്ച്‌ ബസില്‍ കയറി കുറച്ച്‌ സമയത്തിനകം കുഴഞ്ഞ്‌ വീഴുകയായിരുന്നു. മസ്‌തിഷ്‌കാഘാതമാണ്‌ മരണത്തിന്‌ കാരണമെന്ന്‌ ഡോക്‌ടര്‍മാര്‍ പറഞ്ഞു. മാതാവ്‌: അമല. സഹോദരങ്ങള്‍ :ഗോപിക, വിഷ്‌ണു. സംസ്‌കാരം ഇന്ന്‌ ഉച്ചകഴിഞ്ഞ്‌ വീട്ടുവളപ്പില്‍.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top