Main Home | Feedback | Contact Mangalam
Ads by Google

രക്ഷാപ്രവര്‍ത്തനം വിഫലമായി; ദുഃഖം താങ്ങാനാകാതെ ജോണ്‍ കുരിശിങ്കല്‍

മാരാരിക്കുളം: താന്‍ നടത്തിയ രക്ഷപ്രവര്‍ത്തനം വിഫലമായതിന്റെ ദുഃഖം താങ്ങാനാകാതെ ലൈഫ്‌ ഗാര്‍ഡ്‌ ജോണ്‍ കുരിശിങ്കല്‍. ഇന്നലെ ഉച്ചയോടെ മാരാരിക്കുളം കടപ്പുറത്തെ കടലില്‍ കുളിക്കാനിറങ്ങിയ കോട്ടയം സ്വദേശികളായ പ്ലസ്‌ ടു വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിത്താഴുന്നതുകണ്ടും സഹപാഠികളുടെ നിലവിളികേട്ടും ഓടിയെത്തിയ മാരാരിക്കുളം കുരിശങ്കല്‍വീട്ടില്‍ ജോണ്‍ മറ്റൊന്നും ചിന്തിക്കാതെ കടലിലേക്ക്‌ ചാടി രക്ഷപ്പെടുത്താന്‍ നടത്തിയ ശ്രമം വിഫലമായതാണ്‌ ഈ അമ്പത്തിനാലുകാരനെ നൊമ്പരപ്പെടുത്തുന്നത്‌.
ഏറെനേരം നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ ചലനമറ്റ കെവിന്റെ മൃതദേഹമാണ്‌ ജോണിന്റെ കൈയില്‍ കിട്ടിയത്‌. ജഡവുമായി കരയ്‌ക്കെത്തിയ ജോണ്‍ ദീര്‍ഘനേരം ദുഃഖം താങ്ങാനാകാതെ നിലവിളിക്കുകയായിരുന്നു.
അതിരമ്പുഴ മന്നാംകുളത്തില്‍ കെവിന്‍ ബാബു (17), കല്ലറ പെരുന്തുരുത്ത്‌ വാരണത്ത്‌ വീട്ടില്‍ മയൂണ്‍ ബി. മാത്യു (18) എന്നിവരാണ്‌ മരിച്ചത്‌.
കഴിഞ്ഞ 10 വര്‍ഷമായി മാരാരിക്കുളത്തെ സ്വകാര്യറിസോര്‍ട്ടില്‍ ലൈഫ്‌ ഗാര്‍ഡായി ജോലി നോക്കുന്ന ജോണ്‍ ഇതിനകം പലരെയും അപകടത്തില്‍ നിന്ന്‌ രക്ഷപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇന്നലത്തെ ദുരന്തം ഒരിക്കലും മറക്കാന്‍ കഴിയില്ലെന്നും പറയുന്നു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top