Main Home | Feedback | Contact Mangalam
Ads by Google

കോഴിക്കോട്‌ ജില്ലാ ജയിലിന്‌ കനത്തസുരക്ഷ

കോഴിക്കോട്‌ : ബോഡോ തീവ്രവാദിനേതാവ്‌ ബി.എല്‍. ദിന്‍ഗയെ പാര്‍പ്പിച്ചിരിക്കുന്ന കോഴിക്കോട്‌ ജില്ലാജയിലിനു കനത്തസുരക്ഷ. സിസി ടിവി ക്യാമറ ഘടിപ്പിച്ച പ്രത്യേക സെല്ലിനു പുറത്ത്‌ കാവല്‍ ശക്‌തമാക്കി. ജയില്‍ സൂപ്രണ്ടിന്റെ മുറിയില്‍ സിസി ടിവി ദൃശ്യങ്ങള്‍ തല്‍സമയം വീക്ഷിക്കാം. ജയിലിലുള്ള മറ്റു പ്രതികളുമായി ഇടപഴകാന്‍ ഇയാളെ അനുവദിക്കില്ല. കൊടുംകുറ്റവാളിയെന്ന നിലയില്‍ ജയില്‍ ചാടാനുള്ള പഴുതുകളടച്ചുള്ള സുരക്ഷയാണ്‌ ഒരുക്കിയിരിക്കുന്നത്‌.
ജയിലിനു പുറത്തുള്ള സുരക്ഷ ശക്‌തമാക്കണമെന്നാവശ്യപ്പെട്ടു സിറ്റി പോലീസ്‌ കമ്മിഷണര്‍ക്കു സൂപ്രണ്ട്‌ റിപ്പോര്‍ട്ട്‌ നല്‍കി. നിലവില്‍ പോലീസിന്റെ രാത്രി പട്രോളിങ്‌ മാത്രമാണുള്ളത്‌. തീവ്രവാദപ്രവര്‍ത്തനത്തിന്റെ ഭാഗമായി സ്‌ത്രീകളെയും കുട്ടികളെയുമടക്കം കൊന്നുതള്ളിയ ദിന്‍ഗ ജയിലിലും നിര്‍വികാരനാണ്‌.
ചൊവ്വാഴ്‌ച രാത്രി 8.10-നാണ്‌ ഇയാളെ ജില്ലാജയിലിലെത്തിച്ചത്‌. കഴിഞ്ഞ ഡിസംബര്‍ 23-നു ദിന്‍ഗ ഉള്‍പ്പെട്ട തീവ്രവാദിസംഘം അസമിലെ അഞ്ചുജില്ലകളിലായി സ്‌ത്രീകളും കുട്ടികളുമടക്കം 66 പേരെയാണു വധിച്ചത്‌. മറ്റൊരു ആക്രമണത്തില്‍ 19 കുഞ്ഞുങ്ങളടക്കം 46 പേരെ വകവരുത്തി. ഒന്‍പതാം ക്ലാസ്‌ വിദ്യാര്‍ഥിനിയും സംഘത്തിന്റെ ഇരയായി.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top