Main Home | Feedback | Contact Mangalam
Ads by Google

യു.ഡി.എഫിനു വീഴ്‌ചപറ്റി: രമേശ്‌ ചെന്നിത്തല

തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ്‌ പരാജയം പാര്‍ട്ടിക്കും മുന്നണിക്കും അടിയന്തര ചികിത്‌സ ആവശ്യമാണെന്നതിന്റെ തെളിവാണെന്നു ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല. തൊലിപ്പുറത്തെ ചികിത്സകൊണ്ടു കാര്യമില്ല. നേതൃമാറ്റം വേണമോ വേണ്ടയോ എന്ന കാര്യം ഹൈക്കമാന്‍ഡാണ്‌ തീരുമാനിക്കേണ്ടതെന്നു അദ്ദേഹം തുറന്നടിച്ചു.
സര്‍ക്കാര്‍ നയങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടിയായോ എന്നകാര്യം പരിശോധിക്കും. ബി.ജെ.പിയുടെ അപ്രതീക്ഷിത മുന്നേറ്റത്തില്‍ ഭയമില്ല. എന്നാലിത്‌ യു.ഡി.എഫിനുള്ള മുന്നറിയിപ്പാണ്‌. നിയമസഭാ തെരഞ്ഞെടുപ്പില്‍ താമര വിരിയില്ല. കോണ്‍ഗ്രസിനേറ്റ പരാജയം അംഗീകരിക്കുന്നു. സ്‌ഥാനാര്‍ഥി നിര്‍ണയത്തില്‍ വീഴ്‌ച പരിശോധിക്കും. ബാര്‍കോഴ തിരിച്ചടിക്കുകാരണമായോയെന്ന കാര്യത്തില്‍ ഇപ്പോള്‍ അഭിപ്രായം പറയില്ല. തിരുവനന്തപുരത്തും തൃശൂരുമുണ്ടായ തിരിച്ചടി പാര്‍ട്ടി ഗൗരവത്തോടെയാണ്‌ കാണുന്നത്‌. 2009 നുശേഷം ഒരു തെരഞ്ഞെടുപ്പിലും വിജയിക്കാതിരുന്ന ഇടതുമുന്നണി ഇക്കുറി ജയിക്കേണ്ട ഒരു സാഹചര്യവുമുണ്ടായിരുന്നതല്ല. യു.ഡി.എഫിന്‌ എവിടെയോ വീഴ്‌ചപറ്റി- രമേശ്‌ പറഞ്ഞു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top