Main Home | Feedback | Contact Mangalam
Ads by Google

മാണിക്ക്‌ തല്‍ക്കാലം പകരക്കാരനില്ല

mangalam malayalam online newspaper

തിരുവനന്തപുരം : കെ.എം. മാണി രാജിവച്ച ഒഴിവില്‍ പകരക്കാരന്‍ ഉണ്ടായേക്കില്ല. തല്‍ക്കാലം അദ്ദേഹം കൈകാര്യം ചെയ്‌തിരുന്ന വകുപ്പുകളുടെ ചുമതല മഖ്യമന്ത്രിക്കായിരിക്കും. പകരം മന്ത്രിയെ നിശ്‌ചയിച്ചാല്‍ അതു പാര്‍ട്ടിയില്‍ കൂടുതല്‍ പ്രശ്‌നം ഉണ്ടാക്കുമെന്ന വിലയിരുത്തലുമുണ്ട്‌.
തനിക്കൊപ്പം രാജിവയ്‌ക്കാന്‍ തയാറാകാത്ത പി.ജെ. ജോസഫിനു വകുപ്പ്‌ ൈകമാറാന്‍ മാണിക്കു താല്‍പര്യമില്ല. മന്ത്രിയാകാനില്ലെന്നു കേരളാ കോണ്‍ഗ്രസിലെ മറ്റ്‌ എം.എല്‍.എമാരും അറിയിച്ചിട്ടുണ്ട്‌. ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയില്‍ പോയി പരാമര്‍ശം മാറ്റുന്നതിലെ സാദ്ധ്യതകള്‍ മാണി ഗ്രൂപ്പ്‌ ആലോചിക്കുന്നുണ്ട്‌. വിജിലന്‍സിന്‌ അത്തരമൊരു നീക്കം നടത്താന്‍ കഴിയില്ല. പരാതിക്കാരന്‍ എന്ന നിലയില്‍ കെ.എം. മാണിയോ, അല്ലെങ്കില്‍ മറ്റൊരാളിനെയോ കൊണ്ട്‌ കോടതിയെ സമീപീക്കുകയെന്നതാണ്‌ ആലോചന. പരാമര്‍ശം മാറിക്കിട്ടിയാല്‍ ഈ സര്‍ക്കാരിന്റെ കാലാവധിക്കു മുമ്പ്‌ മാണിക്കു മടങ്ങിവരാന്‍ കഴിയുമെന്ന കണക്കുകൂട്ടലുമുണ്ട്‌.
കെ.എം. മാണിയെ സംബന്ധിച്ചു പകരക്കാരനായി മകന്‍ ജോസ്‌ കെ. മാണിയെ കൊണ്ടുവരണമെന്നാണ്‌ ആഗ്രഹം. എന്നാല്‍ സഭ നിര്‍ദേശിച്ചത്‌ വകുപ്പ്‌ സി.എഫ്‌. തോമസിനു കൈമാറാനാണ്‌. അതിനോട്‌ മാണിക്ക്‌ യോജിപ്പില്ല. മാത്രമല്ല, സഭയുടെ ഭാഗത്തുനിന്നും അത്തരമൊരു നിര്‍ദേശം വന്നപ്പോള്‍ മാണിയെ പിന്തുണയ്‌ക്കുന്ന
എന്‍.എസ്‌.എസ്‌. ഡോ: എന്‍. ജയരാജനുവേണ്ടി രംഗത്തുവന്നു. ഇതോടെ പകരം മന്ത്രി തെരഞ്ഞെടുപ്പ്‌ അനിശ്‌ചിതത്വത്തിലായി. ജോസ്‌ കെ. മാണിയില്ലെങ്കില്‍ ഇപ്പോഴത്തെ ചീഫ്‌ വിപ്പ്‌ തോമസ്‌ ഉണ്ണിയാടനെ ആ സ്‌ഥാനത്തേക്ക്‌ കൊണ്ടുവരാനും മാണിക്കു സമ്മതമായിരുന്നു. ഉണ്ണിയാടന്‍ ഇരിങ്ങാലക്കുടക്കാരനല്ല എന്നതാണു പ്രധാന ആശ്വാസം. പ്രവര്‍ത്തനകേന്ദ്രം മധ്യതിരുവിതാംകൂര്‍ അല്ല എന്നതുകൊണ്ടും ഒരിക്കലും തനിക്കും തന്റെ മകനും ഭീഷണിയല്ലെന്ന നിലപാടായിരുന്നു മാണി. പക്ഷേ, അതിനു പാര്‍ട്ടിയില്‍നിന്നും പൂര്‍ണപിന്തുണ ലഭിക്കില്ലെന്ന്‌ തുടക്കത്തില്‍ തന്നെ ഉറപ്പുമായി.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top