Main Home | Feedback | Contact Mangalam
Ads by Google

മുല്ലപ്പെരിയാറില്‍ ജലനിരപ്പ്‌ 136 അടി പിന്നിട്ടു

mangalam malayalam online newspaper

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ്‌ 136 അടി പിന്നിട്ടു. ഇന്നലെ പുലര്‍ച്ചെ നാലോടെയാണ്‌ ജലനിരപ്പ്‌ 136.1 അടിയായി ഉയര്‍ന്നത്‌. മഴ ശക്‌തമായി തുടരുന്നതാണ്‌ ജലനിരപ്പ്‌ വേഗത്തില്‍ ഉയരാന്‍ കാരണം.
കോടതിവിധി അനുസരിച്ചുള്ള പരമാവധി സംഭരണശേഷിയായ 142 അടിയില്‍ എത്തിച്ചശേഷം കൂടിയ തോതില്‍ വെള്ളം കൊണ്ടുപോയാല്‍ മതിയെന്ന നിലപാടിലാണ്‌ തമിഴ്‌നാട്‌. ഇവിടെ നിന്നുള്ള വെള്ളം ശേഖരിക്കുന്ന തമിഴ്‌നാട്ടിലെ വൈഗ അണക്കെട്ടിലും ജലനിരപ്പ്‌ വേഗത്തില്‍ ഉയരുകയാണ്‌.
70 അടി വെള്ളം സംഭരിക്കാവുന്ന ഇവിടെ നിലവില്‍ 65.5 അടി വെള്ളമാണുള്ളത്‌. തമിഴ്‌നാട്ടില്‍ മഴ ശക്‌തമായി തുടരുന്നതിനാല്‍ ഇവിടുത്തെ വെള്ളം തുറന്നുവിടാനാവാത്ത സാഹചര്യവുമുണ്ട്‌. മുല്ലപ്പെരിയാറിലെ വെള്ളം ഉപയോഗിച്ചുള്ള വൈദ്യുതി ഉല്‍പാദനത്തിന്റെ തോത്‌ തമിഴ്‌നാട്‌ കുറച്ചിട്ടുണ്ട്‌.
നാല്‌ പെന്‍സ്‌റ്റോക്ക്‌ പൈപ്പുകളിലൂടെ സെക്കന്‍ഡില്‍ 1400 ഘനയടി വെള്ളം കൊണ്ടുപോകാമെങ്കിലും 511 ഘനയടി മാത്രമാണ്‌ കൊണ്ടുപോകുന്നത്‌. ഇന്നലെ രാവിലെവരെ അണക്കെട്ടില്‍ 51.5 മില്ലീമീറ്ററും തേക്കടിയില്‍ 28.2 മില്ലീമീറ്ററും മഴയാണ്‌ രേഖപ്പെടുത്തിയത്‌.
ജലനിരപ്പ്‌ ഇത്രയധികം ഉയര്‍ന്നിട്ടും അടിയന്തര സാഹചര്യം നേരിടാന്‍ സംസ്‌ഥാന സര്‍ക്കാര്‍ യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ല. ജലനിരപ്പ്‌ ഉയര്‍ന്നതോടെ തീരദേശവാസികളുടെ ആശങ്കയും ഉയരുകയാണ്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top