Main Home | Feedback | Contact Mangalam
Ads by Google

ശബരിമലയില്‍ ദുരന്തം നേരിടാന്‍ ദ്രുതകര്‍മസേനയുടെ പദ്ധതി: സന്നിധാനത്തെ ഏഴു മേഖലകളാക്കി തിരിക്കും

mangalam malayalam online newspaper

ശബരിമല : സന്നിധാനത്ത്‌ അടിയന്തരഘട്ടങ്ങളിലും ദുരന്തങ്ങളുണ്ടാകുമ്പോഴും നേരിടാന്‍ കേന്ദ്രദ്രുതകര്‍മ സേന പ്രത്യേക കര്‍മപദ്ധതി തയാറാക്കി. ഇതനുസരിച്ച്‌ ശബരിമലയെ ഏഴുമേഖലകളായി തിരിക്കും.
മണ്ഡല-മകരവിളക്ക്‌ തീര്‍ഥാടന കാലത്ത്‌ അപകടങ്ങളോ അക്രമങ്ങളോ ഉണ്ടായാല്‍ വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ അതിനെ നേരിടുക, ഭക്‌തജനങ്ങളെയും സന്നിധാനത്തിലെ അതീവ പ്രാധാന്യമുള്ള പുണ്യസ്‌ഥലത്തേയും രക്ഷിക്കുക, അപകടങ്ങളുടെ തീവ്രത കഴിയുന്നത്ര കുറയ്‌ക്കുക, പരുക്കേല്‍ക്കുന്നവര്‍ക്ക്‌ അടിയന്തരസഹായം ഏര്‍പ്പെടുത്തുക എന്നിങ്ങനെ ജീവനക്കാരെ സുസജ്‌ജമാക്കുകയാണ്‌ പദ്ധതിയുടെ ലക്ഷ്യം.
തിക്കുംതിരക്കും മൂലം ഉണ്ടാകുന്ന അപകടം, തീപിടിത്തം, ബോംബ്‌ സ്‌ഫോടനം നടന്നാല്‍ ഉണ്ടായേക്കാവുന്ന അഗ്നിബാധ, ആയുധം കൊണ്ടുളള ആക്രമണം എന്നിങ്ങനെ നാലുരീതിയിലുളള അപകടസാധ്യതകള്‍ നേരിടാനാണ്‌ കര്‍മ്മപദ്ധതി തയാറാക്കിയി രിക്കുന്നത്‌.
അഗ്നിശമനസേനാ ഓഫീസ്‌ മുതല്‍ ആഴി വരെയും അരവണ അപ്പം വിതരണ കൗണ്ടര്‍, പതിനെട്ടാംപടിക്ക്‌ ഇടതുവശം വരെ ഒന്നാമത്തെ മേഖലയായും പതിനെട്ടാംപടിക്ക്‌ വലതു വശത്തുളള ഭാഗങ്ങള്‍, വടക്കേ ബാരിക്കേഡിനും ദേവസ്വം പൂജാ കൗണ്ടറിനും ഇടയ്‌ക്കുളള ഭാഗങ്ങള്‍ രണ്ടാം മേഖലയായും വടക്കേനട, ബാരിക്കേഡുകള്‍, മാളികപ്പുറം ഫ്‌ളൈ ഓവറിന്‌ താഴെയുളള ഭാഗങ്ങള്‍ സോണ്‍ മൂന്നായും തിട്ടപ്പെടുത്തിയാണ്‌ പദ്ധതി തയാറാക്കിയിരിക്കുന്നത്‌. ഭസ്‌മക്കുളം മുതല്‍ അരവണ- അപ്പം പ്ലാന്റ്‌ വരെയുളള ഭാഗം നാലാം മേഖലയാണ്‌. തിരുമുറ്റം, സോപാനം എന്നിവ അഞ്ചും മാളികപ്പുറം ക്ഷേത്രം ആറാം മേഖലയായും നടപ്പന്തല്‍ ഏഴാം മേഖലയായും തിരിച്ചാണ്‌ സുരക്ഷാപദ്ധതി തയാറാക്കിയിരിക്കുന്നത്‌.
ഇവിടെ നിയോഗിച്ചിരിക്കുന്ന സുരക്ഷാ ഉദ്യോഗസ്‌ഥര്‍, അഗ്നിശമന ഉദ്യോഗസ്‌ഥര്‍, മറ്റ്‌ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്‌ഥര്‍ എന്നിവര്‍ ചെയ്യേണ്ട കാര്യങ്ങളും കര്‍മ പദ്ധതിയില്‍ വ്യക്‌തമായി സൂചിപ്പിച്ചിട്ടുണ്ട്‌.

സനില്‍ അടൂര്‍

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top