Main Home | Feedback | Contact Mangalam
Ads by Google

പീരങ്കിയുണ്ടകള്‍ക്കു വന്‍ ചരിത്രപ്രാധാന്യം

mangalam malayalam online newspaper

കണ്ണൂര്‍: കണ്ണൂര്‍ കോട്ടയില്‍ കണ്ടെത്തിയ പീരങ്കിയുണ്ടകള്‍ ചരിത്രപ്രാധാന്യമുള്ളതെന്ന്‌ ആര്‍ക്കിയോളജിസ്‌റ്റ്‌ സൂപ്രണ്ട്‌ ശ്രീലക്ഷ്‌മി. ഒരുസ്‌ഥലത്ത്‌ ഇത്രയേറെ പീരങ്കിയുണ്ടകള്‍ കാണുന്നത്‌ ആദ്യമാണ്‌. ഡച്ച്‌- ബ്രിട്ടീഷ്‌- പോര്‍ച്ചുഗീസ്‌ ശക്‌തികള്‍ കോട്ട കൈയടക്കിയിരുന്നതിനാല്‍ ഇവ സൂക്ഷിച്ചത്‌ ആരാണെന്നു കണ്ടെത്താന്‍ അന്വേഷണം ആവശ്യമാണ്‌. ഉപയോഗ്യശൂന്യമായവ മണ്ണിട്ടു മൂടിയതാകാം. ചിലപ്പോള്‍ ദുരുപയോഗം തടയാന്‍ ചെയ്‌തതാകാം. കൃത്യമായി പരിപാലിക്കുകയോ സംരക്ഷിക്കുകയോ ചെയ്‌ത രീതിയിലല്ല പീരങ്കിയുണ്ട മണ്ണിനടിയില്‍ കുഴിച്ചിട്ടത്‌.
ഉപയോഗത്തിനുസൂക്ഷിക്കുന്നവ വലുപ്പമനുസരിച്ചു തരംതിരിച്ചു വയ്‌ക്കും. എന്നാല്‍, എട്ട്‌ വ്യത്യസ്‌ത വലുപ്പമുള്ള ഉണ്ടകളാണു കണ്ടെത്തിയത്‌. 3.12 മുതല്‍ 10 സെന്റീമീറ്റര്‍ വരെ വ്യാസമുണ്ട്‌. ചില ഉണ്ടകള്‍ക്ക്‌ എട്ടു കിലോയോളം തൂക്കമുണ്ട്‌. ചിലവയ്‌ക്കു ദ്വാരമുണ്ട്‌. വെടിമരുന്നു നിറയ്‌ക്കാനാണു ദ്വാരമുള്ളവ നിര്‍മിക്കുന്നതെന്നു പുരാവസ്‌തു വകുപ്പ്‌ പറഞ്ഞു.
കൂടുതല്‍ പരിശോധന നടത്തിയാല്‍ പേരുകളോ ചിഹ്‌നങ്ങളോ കണ്ടെത്തിയേക്കാം. പുരാവസ്‌തു വകുപ്പിന്റെ സയന്‍സ്‌ വിങ്ങാണു പഠനം നടത്തുക. ഡച്ചുകാര്‍ക്കും ബ്രിട്ടീഷുകാര്‍ക്കും എല്ലാക്കാര്യങ്ങളും രേഖപ്പെടുത്തുന്ന പതിവുള്ളതിനാല്‍ ചരിത്ര രേഖകള്‍ പരിശോധിച്ചാല്‍ പൂര്‍ണവിവരം ലഭിക്കുമെന്നാണു പ്രതീക്ഷ. കണ്ടെത്തിയ അയ്യായിരത്തോളം ഉണ്ടകള്‍ കോട്ടയ്‌ക്കകത്താണു സൂക്ഷിച്ചിരിക്കുന്നത്‌. ഇവ പ്രത്യേകം മ്യൂസിയത്തിലാക്കി കണ്ണൂരില്‍ തന്നെ സൂക്ഷിക്കാനാണു നീക്കം.
ആര്‍ക്കിയോളജിസ്‌റ്റ്‌ സി. സുകുമാരന്‍, കെമിസ്‌റ്റ്‌ ഡേവ. എം.പി. സുജിത്ത്‌ എന്നിവരും സ്‌ഥലത്തെത്തി. കഴിഞ്ഞ ദിവസം ലൈറ്റ്‌ ഷോയ്‌ക്കുവേണ്ടി കോട്ടയ്‌ക്കുള്ളില്‍ കേബിള്‍ കുഴിയെടുക്കുന്നതിനിടെയാണ്‌ പീരങ്കിയുണ്ടകള്‍ കണ്ടെത്തിയത്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top