Main Home | Feedback | Contact Mangalam
Ads by Google

കോണ്‍ഗ്രസുകാരനായ ശങ്കറിന്റെ പ്രതിമയല്ല സ്‌ഥാപിക്കുന്നത്‌: വെള്ളാപ്പള്ളി

കൊല്ലം: ആര്‍. ശങ്കറിനെ ഓര്‍മിച്ച്‌ ആരും കണ്ണീര്‍പൊഴിക്കേണ്ടെന്നും കോണ്‍ഗ്രസുകാരനായ ശങ്കറിന്റെ പ്രതിമയല്ല കൊല്ലത്തു സ്‌ഥാപിക്കുന്നതെന്നും എസ്‌.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.
ആര്‍. ശങ്കറിനെ നിഷ്‌കരുണം താഴെയിറക്കിയവരാണു കോണ്‍ഗ്രസുകാര്‍. ശങ്കറിന്റെ പ്രതിമാ അനാച്‌ഛാദനച്ചടങ്ങില്‍ മുഖ്യമന്ത്രിയെ ഒഴിവാക്കിയതില്‍ എല്ലാവര്‍ക്കും വലിയ ദുഃഖമാണ്‌. ശങ്കര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നശിപ്പിക്കാന്‍ ശ്രമിച്ചവരും അധികാരത്തില്‍നിന്നു താഴെയിറക്കാന്‍ ശ്രമിച്ചവരും ജീവിച്ചിരിപ്പുണ്ട്‌. അന്ന്‌ അദ്ദേഹത്തോടു ക്രൂരമായി പെരുമാറുകയും പ്രസംഗിക്കുകയും ചെയ്‌തവരാണ്‌ ഇപ്പോള്‍ പ്രകീര്‍ത്തിക്കുന്നത്‌.
സമുദായത്തിന്റെ പിന്നോക്കാവസ്‌ഥ മാറ്റുന്നതിനും വിദ്യാഭ്യാസപുരോഗതിക്കുമായി പ്രവര്‍ത്തിച്ച അദ്ദേഹം സ്‌ഥാപിച്ച പ്രധാന കോളജിന്റെ കവാടത്തില്‍ പ്രതിമ വേണമെന്നു തീരുമാനിച്ചതു നിര്‍മാണക്കമ്മിറ്റിയും എസ്‌.എന്‍. ട്രസ്‌റ്റുമാണ്‌. അദ്ദേഹം സമുദായത്തിനു നല്‍കിയ സേവനങ്ങളാണു സ്‌മരിക്കുന്നത്‌. പ്രതിമാ വിവാദത്തിലൂടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പുണ്യവാളനായി. വിവാദംകൊണ്ടു ഗുണമുണ്ടായതു മുഖ്യമന്ത്രിക്കാണ്‌. നിയമസഭയില്‍ മുഖ്യമന്ത്രിയെ കരയിപ്പിച്ച പ്രതിപക്ഷം ഇപ്പോള്‍ കണ്ണുനീര്‍ നക്കിക്കുടിക്കുകയാണ്‌.പ്രധാനമന്ത്രിയായശേഷം ആദ്യമായാണു മോഡി കേരളത്തില്‍ വരുന്നത്‌. ചടങ്ങില്‍ പല പ്രഖ്യാപനങ്ങളും നടത്തുമെന്നാണു പ്രതീക്ഷ.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top