Main Home | Feedback | Contact Mangalam
Ads by Google

റബര്‍ഷീറ്റ്‌ കൊണ്ട്‌ ക്രിസ്‌മസ്‌ ട്രീയൊരുക്കി പ്രതിഷേധം

ആലക്കോട്‌(കണ്ണൂര്‍): വിലയിടിവിനെതിരേ റബര്‍ ഷീറ്റ്‌ കൊണ്ട്‌ ക്രിസ്‌മസ്‌ ട്രീയൊരുക്കി കര്‍ഷകരുടെ പ്രതിഷേധം. റബര്‍ വിലയിടിഞ്ഞതിനെതിരേ കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലയില്‍ തുടരുന്ന പ്രതിഷേധരൂപങ്ങളുടെ തുടര്‍ച്ചയാണിത്‌.
കോഴിച്ചാല്‍ സെന്റ്‌ സെബാസ്‌റ്റ്യന്‍സ്‌ പള്ളി മുറ്റത്താണു റബര്‍ ഷീറ്റ്‌ കൊണ്ടു കൂറ്റന്‍ ക്രിസ്‌മസ്‌ ട്രീയൊരുക്കിയത്‌. ഇടവക വികാരി ഫാ. ടോമി എടാട്ടേലിന്റെ നേതൃത്വത്തിലായിരുന്നു വ്യത്യസ്‌തമായ പ്രതിഷേധക്കാഴ്‌ച. 50 അടിയോളം ഉയരത്തില്‍ ഒരുക്കിയ ക്രിസ്‌മസ്‌ ട്രീയ്‌ക്കായി ഇരുനൂറിലേറെ റബര്‍ ഷീറ്റാണ്‌ ഉപയോഗിച്ചത്‌.
റബര്‍ വിലയിടിവില്‍ പ്രതിഷേധിക്കാത്ത രാഷ്‌ട്രീയ നേതൃത്വങ്ങള്‍ക്കു താക്കീതായി നിരവധി വീട്ടുടമസ്‌ഥര്‍ ഇനി പാര്‍ട്ടികള്‍ക്കു സംഭാവന നല്‍കുന്നതല്ലെന്ന്‌ അറിയിച്ച്‌ വീട്ടുപടിക്കല്‍ ബോര്‍ഡുകള്‍ സ്‌ഥാപിച്ചിട്ടുണ്ട്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top