Main Home | Feedback | Contact Mangalam
Ads by Google

സാമുദായിക സംഘടനകള്‍ രാഷ്‌ട്രീയത്തില്‍ ഇടപെടരുത്‌: ക്ഷത്രിയ ക്ഷേമസഭ

കോട്ടയം: സാമൂദായിക സംഘടനകള്‍ പ്രത്യക്ഷമായി രാഷ്‌ട്രീയത്തില്‍ ഇടപെടുന്നതു ജനാധിപത്യ വ്യവസ്‌ഥിതിക്കു ഭൂഷണമല്ലെന്നു ക്ഷത്രിയ ക്ഷേമസഭ സംസ്‌ഥാന സമ്മേളനം. ജനാധിപത്യ വ്യവസ്‌ഥിതിയില്‍ മത സംഘടനകള്‍ക്കുള്ള അതിര്‍വരമ്പുകള്‍ ലംഘിക്കുന്നതു ശരിയല്ല.
സമുദായ പ്രവര്‍ത്തകരുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നത്‌ ഭിന്നത വളര്‍ത്തിയാകരുതെന്നും സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ വ്യക്‌തമാക്കി. ജീവകാരുണ്യ പ്രവര്‍ത്തനത്തിനും വികസന പദ്ധതികള്‍ക്കുമായി അഞ്ചു കോടി രൂപയുടെ പദ്ധതികള്‍ സമ്മേളനം അംഗീകരിച്ചു.
കലാമണ്ഡലം കല്‍പിത സര്‍വകലാശാല വൈസ്‌ ചാന്‍സലര്‍ പി.എന്‍. സുരേഷ്‌ ഉദ്‌ഘാടനം ചെയ്‌തു. സംസ്‌ഥാന പ്രസിഡന്റ്‌ പ്രഫ. കെ.എന്‍. സുരേന്ദ്രനാഥ വര്‍മ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ. ഉദയവര്‍മ, പ്രഫ. വി.പി. സുകുമാരദേവ്‌, പ്രഫ. പി. രവിവര്‍മ രാജ, പ്രഫ. പി.എന്‍. സോമവര്‍മരാജ, ആത്മജവര്‍മ തമ്പുരാന്‍ എന്നിവര്‍ പ്രസംഗിച്ചു.
വനിതാ സമ്മേളനം സംസ്‌ഥാന വനിതാ കമ്മിഷന്‍ അംഗം ഡോ. ജെ. പ്രമീളാദേവി ഉദ്‌ഘാടനം ചെയ്‌തു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top