Main Home | Feedback | Contact Mangalam
Ads by Google

രാജന്‍ബാബു രാജിവയ്‌ക്കണമെന്ന്‌ കെ.കെ. ഷാജു

ആലപ്പുഴ: ജെ.എസ്‌.എസ്‌.(രാജന്‍ ബാബു വിഭാഗം) ജനറല്‍ സെക്രട്ടറി അഡ്വ. എ.എന്‍. രാജന്‍ ബാബു രാജിവയ്‌ക്കണമെന്നു സംസ്‌ഥാന പ്രസിഡന്റും മുന്‍ എം.എല്‍.എയുമായ കെ.കെ. ഷാജു. രാജന്‍ബാബു എസ്‌.എന്‍.ഡി.പി. യോഗത്തിന്റെ നിയമോപദേഷ്‌ടാവ്‌ എന്ന ചുമതല രാജിവയ്‌ക്കണം.
അല്ലാത്തപക്ഷം പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിപദം ഒഴിയുകയാണു വേണ്ടത്‌. സമത്വ മുന്നേറ്റയാത്രയുമായി ബന്ധപ്പെട്ട്‌ നടത്തിയ വിവാദ പ്രസംഗക്കേസില്‍ വെള്ളാപ്പള്ളി നടേശന്‍ പോലീസ്‌ മുമ്പാകെ ഹാജരായി ജാമ്യമെടുത്തപ്പോള്‍ ഒപ്പംപോയതിന്‌ രാജന്‍ബാബുവിനോട്‌ വിശദീകരണം തേടും. ഈ കേസില്‍ യു.ഡി.എഫ്‌. ഘടകകക്ഷി നേതാവ്‌ വെള്ളാപ്പളളിയെ സഹായിക്കാന്‍ പോകുന്നതില്‍ വൈരുധ്യമുണ്ടെന്നും കോണ്‍ഗ്രസ്‌ നേതാക്കളുടെ ആശങ്കയ്‌ക്ക്‌ അടിസ്‌ഥാനമുണ്ടെന്നു ഷാജു പറഞ്ഞു. തനിക്കെതിരേ നടപടിയെടുക്കാന്‍ ഷാജുവിനെ രാജന്‍ ബാബു വെല്ലുവിളിച്ചിട്ടുണ്ട്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top