Main Home | Feedback | Contact Mangalam
Ads by Google

ഭാരതത്തിന്റെ കലാ-സാംസ്‌കാരിക രംഗം കാത്തുസൂക്ഷിക്കേണ്ട ബാധ്യത വിദ്യാഭ്യാസരംഗത്തിന്‌: കേന്ദ്രമന്ത്രി

മാവേലിക്കര: ഭാരതത്തിന്റെ കലാ-സാംസ്‌കാരികരംഗങ്ങള്‍ കാത്തുസൂക്ഷിക്കേണ്ട ബാധ്യത വിദ്യാഭ്യാസരംഗത്തിനെന്ന്‌ കേന്ദ്ര ഗ്രാമവികസന സഹമന്ത്രി സുദര്‍ശന്‍ ഭഗത്‌.
വിദ്യാഭാരതി ഭാരതീയ വിദ്യാനികേതന്‍ പന്ത്രണ്ടാമത്‌ സംസ്‌ഥാന കലോത്സവ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭാരതി രാജ്യം മുഴുവന്‍ ജ്‌ഞാനത്തിന്റെയും സംസ്‌കാരത്തിന്റെയും വെളിച്ചം വീശുകയാണെന്ന്‌ അദ്ദേഹം പറഞ്ഞു. പഞ്ചാബ്‌ പത്താന്‍കോട്‌ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ഇ.കെ.നിരഞ്‌ജന്റെ ചിത്രത്തില്‍ കേന്ദ്രമന്ത്രി പുഷ്‌പാര്‍ച്ചന നടത്തി. വിദ്യാനികേതന്‍ സംസ്‌ഥാന പൊതുകാര്യദര്‍ശി എ.കെ. ശ്രീധരന്‍മാസ്‌റ്റര്‍ അധ്യക്ഷത വഹിച്ചു. കലോത്സവത്തിന്റെ ഉദ്‌ഘാടനം സംഗീത സംവിധായകന്‍ എം.ജയചന്ദ്രന്‍ നിര്‍വഹിച്ചു. തുടര്‍ന്ന്‌ പന്ത്രണ്ട്‌ പ്രമുഖര്‍ പന്ത്രണ്ടാമത്‌ കലോത്സവത്തിന്റെ ഭാഗമായി ഒരുക്കിയിരുന്ന പന്ത്രണ്ട്‌ നിലവിളക്കുകള്‍ക്ക്‌ ദീപം പകര്‍ന്നു. കൊടിക്കുന്നില്‍ സുരേഷ്‌ എം.പി. വിശിഷ്‌ടവ്യക്‌തികളെ ആദരിച്ചു. പി.കെ.മാധവന്‍ മുഖ്യപ്രഭാഷണവും സ്വാമി ഗീതാനന്ദ അനുഗ്രഹപ്രഭാഷണവും നടത്തി.
സി.പി.മോഹനചന്ദ്രന്‍, കെ.ആര്‍.മുരളീധരന്‍, ഡി.ദിലീപ്‌, എ.കെ.ദാമോദരന്‍, കെ.ടി.ഭാസ്‌കരന്‍, ബിജു.എന്‍.പൈ, ശശി തട്ടാരമ്പലം, കെ.വി.നാരായണക്കുറുപ്പ്‌, എം.ആര്‍.സുജാതാദേവി, വി.ജെ.രാജ്‌മോഹന്‍, ഡോ.പി.ആര്‍.സത്യകീര്‍ത്തി, ചെട്ടികുളങ്ങര ഗോപിനാഥ്‌, അഡ്വ.അനില്‍ വിളയില്‍, എസ്‌.ശ്രീധരന്‍, പി.ശ്രീജിത്ത്‌ എന്നിവര്‍ പങ്കെടുത്തു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top