Main Home | Feedback | Contact Mangalam
Ads by Google

"ഭിന്നലിംഗക്കാരെ മനുഷ്യരായി പരിഗണിക്കണം"

തിരുവനന്തപുരം: ഭിന്നലിംഗക്കാരെ മനുഷ്യരായി കണക്കാക്കേണ്ടത്‌ ജനാധിപത്യത്തിന്റെ കടമയാണെന്നു രാജ്യാന്തര കേരളപഠന കോണ്‍ഗ്രസില്‍ അഭിപ്രായം. ട്രാന്‍സ്‌ജന്റര്‍ നയം എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയിലാണ്‌ ഈ ആവശ്യം ഉയര്‍ന്നത്‌. പോലീസിന്റെ ഭാഗത്തുനിന്നാണു കൂടുതല്‍ പീഡനം അനുഭവിക്കേണ്ടിവരുന്നത്‌. ഭിന്നലിംഗക്കാര്‍ക്കെതിരേയുള്ള ആക്രമണങ്ങള്‍ നിയമംമൂലം നിയന്ത്രിക്കണം. തദ്ദേശ സ്‌ഥാപനങ്ങളിലേക്കും നിയമസഭയിലേക്കും ഇവര്‍ക്ക്‌ അവസരം നല്‍കണമെന്നും ആവശ്യമുണ്ടായി.
സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള നിയമസംരക്ഷണം ഭിന്നലിംഗക്കാര്‍ക്കു ലഭിക്കുന്നില്ല. സ്‌കൂളുകളില്‍ അധ്യാപകരും സഹപാഠികളും പോലും പലവിധത്തില്‍ ഉപദ്രവിക്കുന്നതിനാല്‍ പഠനം പൂര്‍ത്തിയാക്കാന്‍ കഴിയില്ല. ട്രാന്‍സ്‌ജന്റര്‍ വിഭാഗത്തില്‍പ്പെട്ടവരെ സീരിയലുകളിലും സിനിമകളിലും മോശമായി ചിത്രീകരിക്കുന്നത്‌ കുറ്റകരമാക്കുന്ന നിയമം കൊണ്ടുവരണം.
സ്വവര്‍ഗാനുരാഗികള്‍ക്കു ലോകരാജ്യങ്ങളില്‍ ലഭിക്കുന്ന പരിഗണന കേരളത്തിലും ഉറപ്പാക്കണം. ഗൗതമന്‍ അധ്യക്ഷനായിരുന്നു. അഡ്വ. അരവിന്ദ്‌ നാരായണന്‍ വിഷയം അവതരിപ്പിച്ചു. കെ.സി. സന്തോഷ്‌ കുമാര്‍ മോഡറേറ്ററായിരുന്നു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top