Main Home | Feedback | Contact Mangalam
Ads by Google

ഹയര്‍ സെക്കന്‍ഡറി സ്‌ഥലംമാറ്റം: അന്തിമ തീരുമാനം ട്രിബ്യൂണലിന്റെ അഭിപ്രായം ആരാഞ്ഞശേഷമെന്ന്‌ മന്ത്രി

തിരുവനന്തപുരം:ഹയര്‍സെക്കന്‍ഡറി അധ്യാപക സ്‌ഥലംമാറ്റം സംബന്ധിച്ച്‌ അന്തിമ തീരുമാനം ട്രിബ്യൂണലിന്റെ അഭിപ്രായം ആരാഞ്ഞതിനുശേഷമെന്ന്‌ വിദ്യാഭ്യാസ മന്ത്രി പി. കെ അബ്‌ദുറബ്ബ്‌. സ്‌ഥലം മാറ്റം സംബന്ധിച്ച്‌ അധ്യാപക സംഘടനകള്‍ ഉള്‍പ്പെടെ രണ്ട്‌ അഭിപ്രായം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണിത്‌. ഉത്തരവിറങ്ങുമ്പോള്‍ ഒഴിവുള്ള തസ്‌തികകളില്‍ അധ്യാപകര്‍ ഉടന്‍ പ്രവേശിക്കണമെന്നും അല്ലാത്തവര്‍ വാര്‍ഷിക പരീക്ഷക്ക്‌ ശേഷം പ്രവേശിച്ചാല്‍ മതിയെന്നുമായിരുന്നു വിദ്യാഭ്യാസ വകുപ്പ്‌ നേരത്തെ തീരുമാനിച്ചിരുന്നത്‌. എന്നാല്‍ ഇത്‌ സംബന്ധിച്ച്‌ അധ്യാപക സംഘടനകള്‍ അഭിപ്രായ വ്യത്യാസം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ്‌ ട്രിബ്യൂണലിന്റെ അഭിപ്രായം ആരായാന്‍ തീരുമാനിച്ചത്‌. അധ്യാപക പാക്കേജ്‌ സംബന്ധിച്ച്‌ ഇന്ന്‌ അധ്യാപക സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top