Main Home | Feedback | Contact Mangalam
Ads by Google

മതേതരത്വത്തെ ദേശീയതയുടെ അടിസ്‌ഥാന ശിലയാക്കിയത്‌ നെഹ്‌റു: ഹമീദ്‌ അന്‍സാരി

തിരുവനന്തപുരം: മതേതരത്വത്തെ ഇന്ത്യന്‍ സമൂഹത്തിന്റെ അടിസ്‌ഥാനശിലയാക്കി മാറ്റിയതാണു പണ്ഡിറ്റ്‌ ജവാഹര്‍ലാല്‍ നെഹ്‌റു രാജ്യത്തിനു നല്‍കിയ ഏറ്റവും വലിയ സംഭാവനയെന്ന്‌ ഉപരാഷ്‌ട്രപതി ഡോ.ഹമീദ്‌ അന്‍സാരി. മതേതരത്വത്തിനു നേര്‍ക്കുള്ള ഇടുങ്ങിയ സമീപനം ഇന്ത്യന്‍ ദേശീയതയെ അതിന്റെ ശരിയായ അര്‍ഥത്തില്‍ നടപ്പാക്കാന്‍ തടസമാകുമെന്നും അദ്ദേഹം പറഞ്ഞു. ടി.എം. വര്‍ഗീസ്‌ ഫൗണ്ടേഷന്‍ പ്രസിദ്ധീകരിക്കുന്ന, ഡോ: പി.ജെ. അലക്‌സാണ്ടര്‍ എഡിറ്റ്‌ ചെയ്‌ത, ജവാഹര്‍ലാല്‍ നെഹ്‌റു ആന്‍ഡ്‌ ദി ഇന്ത്യന്‍ പോളിറ്റി ഇന്‍ പഴ്‌സ്‌പെക്‌ടീവ്‌ എന്ന പുസ്‌തകം പ്രകാശനം ചെയ്യുകയായിരുന്നു ഉപരാഷ്‌ട്രപതി.
മതേതരത്വമെന്ന അടിസ്‌ഥാനമില്ലാതെ ഇന്ത്യയില്‍ ശരിയായ ദേശീയത സൃഷ്‌ടിക്കാന്‍ കഴിയില്ലെന്നു നെഹ്‌റുവിന്‌ ഉറപ്പുണ്ടായിരുന്നു. ദേശീയോദ്‌ഗ്രഥനത്തിനും അസമത്വം ഇല്ലാതാക്കുന്നതിനും രാഷ്‌ട്രീയമാറ്റങ്ങള്‍ക്കുമുള്ള ആയുധമായിരുന്നു നെഹ്‌റുവിനു മതേതരത്വം. അസമത്വത്തിനെതിരായ സമരം അദ്ദേഹത്തിനു സാമ്പത്തിക പിന്നാക്കാവസ്‌ഥയ്‌ക്കും അവികസനത്തിനുമെതിരായ പോരാട്ടമായിരുന്നു- ഡോ. ഹമീദ്‌ അന്‍സാരി പറഞ്ഞു.
ഉത്തരവാദിത്വ ഭരണത്തിനായുള്ള തിരുവിതാംകൂറിലെ പ്രക്ഷോഭങ്ങള്‍ ദേശീയ പ്രസ്‌ഥാനത്തിന്റെ തുടര്‍ച്ചയായിരുന്നുവെന്ന്‌ ചടങ്ങില്‍ അധ്യക്ഷനായിരുന്ന ഗവര്‍ണര്‍ ജസ്‌റ്റിസ്‌ പി. സദാശിവം അഭിപ്രായപ്പെട്ടു.
പാര്‍ലമെന്റേറിയന്‍ എന്ന നിലയില്‍ പ്രതിപക്ഷ ബഹുമാനമുള്ള വ്യക്‌തിയായിരുന്നു ജവാഹര്‍ലാല്‍ നെഹ്‌റുവെന്ന്‌ പുസ്‌തകത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. നെഹ്‌റു അന്തരിച്ചപ്പോള്‍, പാര്‍ലമെന്റംഗമായിരുന്ന അടല്‍ ബിഹാരി വാജ്‌പേയി അദ്ദേഹത്തെക്കുറിച്ച്‌ നടത്തിയ അനുസ്‌മരണം അതിനു തെളിവാണ്‌. അത്‌ രാഷ്‌ട്രീയ സഹിഷ്‌ണുതയുടെ കാലമായിരുന്നു. ഇന്ന്‌ ഇല്ലാത്തതും അതാണെന്ന്‌ നെഹ്‌റുവിനെ വാഴ്‌ത്തിയും ഇന്നത്തെ രാഷ്‌ട്രീയസ്‌ഥിതിയെ പരോക്ഷമായി വിമര്‍ശിച്ചും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഡോ: ബി. വിവേകാനന്ദന്‍ പുസ്‌തകപരിചയം നടത്തി. മാര്‍ത്തോമ്മാ സഭാധ്യക്ഷന്‍ ഡോ. ജോസഫ്‌ മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത ചടങ്ങില്‍ പ്രാര്‍ഥന ചൊല്ലിക്കൊടുത്തു. ടി.എം. വര്‍ഗീസ്‌ ഫൗണ്ടേഷന്‍ ഭാരവാഹികളായ ഡോ: പി.ജെ. അലക്‌സാണ്ടര്‍, പി.കെ. ടൈറ്റസ്‌ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top