Main Home | Feedback | Contact Mangalam
Ads by Google

മാണിക്കു മന്ത്രിസഭയില്‍ തിരിച്ചുവരാം: മുഖ്യമന്ത്രി

തിരുവനന്തപുരം : രാജിവയ്‌ക്കാനിടയായ സാഹചര്യം ഇല്ലാതായാല്‍ കെ.എം. മാണിക്കു മന്ത്രിസഭയില്‍ തിരിച്ചുവരാമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
കെ.എം. മാണിയെ കുറ്റവിമുക്‌തനാക്കി വിജിലന്‍സ്‌ കോടതിയില്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ച സാഹചര്യത്തില്‍ അദ്ദേഹം ബജറ്റ്‌ അവതരിപ്പിക്കുമോയെന്ന പത്രലേഖകരോടു ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ഒരു വിധത്തിലും താന്‍ കുറ്റവാളിയല്ലെന്ന്‌ അദ്ദേഹം നേരത്തെതന്നെ പറഞ്ഞിട്ടുണ്ട്‌.
ഏത്‌ സാഹചര്യത്തിലാണ്‌ മാണി മന്ത്രിസ്‌ഥാനം രാജിവച്ചതെന്നു ചോദിച്ചതിന്‌ അദ്ദേഹം സ്വയമെടുത്ത തീരുമാനമായിരുന്നെന്നു മുഖ്യമന്ത്രി പറഞ്ഞു. ആ സാഹചര്യം ഇല്ലാതായാല്‍ അദ്ദേഹത്തിനു തിരിച്ചുവരാം. കോടതിയില്‍ റിപ്പോര്‍ട്ട്‌ കൊടുത്ത കാര്യം ഇപ്പോഴാണ്‌ അറിയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top