Main Home | Feedback | Contact Mangalam
Ads by Google

യു.ഡി.എഫില്‍നിന്ന്‌ ഇനിയും എം.എല്‍.എമാര്‍ പുറത്തുവരും: പി.സി. ജോര്‍ജ്‌

തൊടുപുഴ: യു.ഡി.എഫ്‌. മന്ത്രിസഭയ്‌ക്ക്‌ മണിക്കൂറുകള്‍ മാത്രമാണ്‌ ആയുസുള്ളതെന്ന്‌ മുന്‍ ചീഫ്‌ വിപ്പ്‌ പി.സി ജോര്‍ജ്‌. യു.ഡി.എഫില്‍നിന്ന്‌ ഒരു എം.എല്‍.എ. കൂടി ഉടന്‍ പുറത്തുവരും. കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ കൊണ്ട്‌ ഇത്‌ അവസാനിക്കില്ല. മാനവും അഭിമാനം ഉള്ള ഒരാള്‍ക്കും ഇനി യു.ഡി.എഫില്‍ തുടരാനാകില്ലെന്നും ഇടുക്കി പ്രസ്‌ ക്ലബ്ബില്‍ നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. സോളാര്‍ കമ്മിഷന്‌ മുമ്പില്‍ കഴിഞ്ഞ രണ്ടുദിവസങ്ങളിലായി നല്‍കിയ മൊഴി നേരത്തെ മജിസ്‌ട്രേറ്റിന്‌ മുമ്പില്‍ പറഞ്ഞിട്ടും കേസെടുക്കാതിരുന്നത്‌ ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാനാണ്‌. ഒരു ഗതിയും പരഗതിയും ഇല്ലാതെ രാജി വയ്‌ക്കേണ്ടി വന്ന കെ.എം. മാണിയുടെ അവസ്‌ഥയാണ്‌ ഉമ്മന്‍ചാണ്ടിയെ കാത്തിരിക്കുന്നത്‌.
തനിക്കും പാര്‍ട്ടിക്കും ഇടതുപക്ഷത്തോടാണ്‌ അനുഭാവം. മുന്നണിയുടെ ഭാഗമാകാന്‍ ആഗ്രഹവുമുണ്ട്‌. എന്നാല്‍ അക്കാര്യം തീരുമാനിക്കേണ്ടത്‌ എല്‍.ഡി.എഫാണ്‌. ജോസ്‌ കെ. മാണിയോട്‌ തര്‍ക്കിക്കാന്‍ താന്‍ ഇല്ലെന്നും ഡല്‍ഹിയില്‍ എത്തുമ്പോഴെല്ലാം സരിത താമസിച്ചത്‌ ജോസ്‌ കെ. മാണിയുടെ ഫ്‌ളാറ്റിലാണെന്നും പി.സി. ജോര്‍ജ്‌ ആരോപിച്ചു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top