Main Home | Feedback | Contact Mangalam
Ads by Google

ജെ.ഡി(യു)വിനെ അനുനയിപ്പിക്കാന്‍ യു.ഡി.എഫ്‌. നീക്കം

തിരുവനന്തപുരം: മുന്നണിമാറ്റത്തിന്‌ ഒരുങ്ങിയ ജെ.ഡി(യു)യെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട്‌ ജില്ലാ യു.ഡി.എഫ്‌. കണ്‍വീനര്‍ സ്‌ഥാനം അവര്‍ക്കു വിട്ടുകൊടുത്തു. പാലക്കാട്‌ ലോക്‌സഭാ മണ്ഡലത്തില്‍ എം.പി. വീരേന്ദ്ര കുമാറിന്റെ തോല്‍വി പഠിച്ച ഉപസമിതി റിപ്പോര്‍ട്ടില്‍ നടപടിയെടുക്കാമെന്ന്‌ മുഖ്യമന്ത്രി ഉറപ്പു നല്‍കി. യു.ഡി.എഫിന്റെ രാഷ്‌ട്രീയ സംവിധാനത്തില്‍ പ്രാതിനിധ്യം അടക്കമുള്ള ആവശ്യങ്ങള്‍ പരിഗണിക്കാമെന്നും വാഗ്‌ദാനം.
സോളാര്‍ വിഷയത്തില്‍ പ്രതിസന്ധിയില്‍ നില്‍ക്കുന്ന ഘട്ടത്തില്‍ ജെ.ഡി.(യു) മുന്നണി വിടുന്നത്‌ കനത്ത തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ്‌ കോണ്‍ഗ്രസ്‌ വഴങ്ങിയത്‌. കര്‍ശന നിലപാട്‌ സ്വീകരിക്കാന്‍ തയാറെടുത്താണ്‌ ജെ.ഡി(യു) ഇന്നലെ യു.ഡി.എഫ്‌. യോഗത്തിനെത്തിയത്‌. ഇതു മുന്‍കൂട്ടിക്കണ്ട്‌, ആമുഖപ്രസംഗത്തില്‍ത്തന്നെ ഉമ്മന്‍ ചാണ്ടി നിലപാട്‌ വ്യക്‌തമാക്കി. ജെ.ഡി.യു. കര്‍ശന നിലപാടിലേക്കു കടന്നതുമില്ല.
കോഴിക്കോട്‌ മുന്നണി കണ്‍വീനര്‍ സ്‌ഥാനത്തേക്ക്‌ ജെ.ഡി.യു. സംസ്‌ഥാന ജനറല്‍ സെക്രട്ടറി വി. കുഞ്ഞാലിയുടെ പേര്‌ യു.ഡി.എഫ്‌. യോഗം അംഗീകരിച്ചു. അതിനുമുമ്പ്‌ മുസ്ലിം ലീഗ്‌ നേതാവ്‌ പി.കെ. കുഞ്ഞാലിക്കുട്ടിയുമായി ഉമ്മന്‍ ചാണ്ടി ഫോണില്‍ സംസാരിച്ചിരുന്നു. പാലക്കാട്‌ ഉപസമിതി റിപ്പോര്‍ട്ട്‌ വൈകാതെ ചര്‍ച്ചചെയ്‌ത്‌ കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കാമെന്ന്‌ യോഗത്തില്‍ ഉമ്മന്‍ ചാണ്ടി ഉറപ്പുനല്‍കി.
മുന്നണി മാറ്റം ചര്‍ച്ച ചെയ്യാനായി ഫെബ്രുവരി 13-ന്‌ ജെ.ഡി(യു) സംസ്‌ഥാന കൗണ്‍സില്‍ യോഗം ചേരണാനിരിക്കെയാണ്‌ കോണ്‍ഗ്രസ്‌ അനുനയത്തിനു തയാറായത്‌. സോളാര്‍, ബാര്‍ വിഷയങ്ങളില്‍ ഉലഞ്ഞ യു.ഡി.എഫിന്‌ ഒരു ഘടകകക്ഷിയുടെ വേര്‍പിരിയല്‍ താങ്ങാനാകില്ലെന്ന തിരിച്ചറിവിലാണ്‌ കോണ്‍ഗ്രസിന്റെ വിട്ടുവീഴ്‌ച.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top