Main Home | Feedback | Contact Mangalam
Ads by Google

കതിരൂര്‍ മനോജ്‌ വധക്കേസ്‌ : പി. ജയരാജന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

mangalam malayalam online newspaper

കൊച്ചി: കതിരൂര്‍ മനോജ്‌ വധക്കേസിലെ പ്രതിയും സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ പി. ജയരാജന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി.
തലശേരി സെഷന്‍സ്‌ കോടതി പി. ജയരാജന്റെ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണു ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്‌. 2016 ജനുവരി 21ല്‍ സി.ബി.ഐ. നല്‍കിയ റിപ്പോര്‍ട്ടിലൂടെ കേസിലെ 25-ാം പ്രതിയാക്കി മാറ്റിയെന്നും നടപടി നിയമവിരുദ്ധമാണെന്നും ഹര്‍ജി പറയുന്നു.
നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണു കേസെടുത്തത്‌.
കേസുമായി ബന്ധപ്പെട്ടു പല അന്വേഷണ ഏജന്‍സികളും ചോദ്യം ചെയ്‌തിട്ടുള്‍ണ്ടെന്നും കേസുമായി ബന്ധമില്ലാത്ത സാഹചര്യത്തില്‍ ജാമ്യം നിഷേധിക്കുന്നതു ശരിയല്ലെന്നും ഹര്‍ജിക്കാരനെതിരേ നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം ഉള്‍പ്പെട്ട വകുപ്പ്‌ ചേര്‍ക്കുന്നതിനു ന്യായീകരണമില്ലെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു.
പ്രഥമദൃഷ്‌ട്യാ തെളിവില്ലാതെയാണ്‌ ഇത്തരം വകുപ്പ്‌ ഉപയോഗിച്ച്‌ കുറ്റം ചുമത്തിയത്‌. ഈ വകുപ്പ്‌ ഉപയോഗിച്ച്‌ കുറ്റം ചെയ്‌തുവെന്ന കാരണത്താല്‍ ജാമ്യം നിഷേധിക്കണമെന്ന വാദം പ്രഥമദൃഷ്‌ട്യാ തെളിയിക്കപ്പെട്ടാല്‍ മാത്രമേ നിലനില്‍ക്കുകയുള്ളൂവെന്നും ഹര്‍ജിയില്‍ പറയുന്നു.
തെളിവുകള്‍ ഇല്ലാത്ത ആരോപണങ്ങള്‍ വ്യാജവും, ഗൂഢാലോചനയുടെ ഫലമായി ഉണ്ടായതുമാണെന്നാണു ഹര്‍ജിക്കാരന്റെ വാദം. കസ്‌റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട സാഹചര്യം ഇല്ലാത്തതിനാല്‍ ജാമ്യഹര്‍ജി അനുവദിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിച്ചേക്കും.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top