Main Home | Feedback | Contact Mangalam
Ads by Google

നിഷേധനയം തുടര്‍ന്നാല്‍ വ്യാപാരികള്‍ വില്‍പ്പനനികുതി നല്‍കില്ല: ടി. നസറുദ്ദീന്‍

തൃശൂര്‍: സര്‍ക്കാര്‍ നിഷേധാത്മക സമീപനം തുടര്‍ന്നാല്‍ വ്യാപാരികള്‍ വില്‍പ്പനനികുതി കൊടുക്കേണ്ടെന്നു തീരുമാനിക്കുമെന്ന്‌ വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്‌ഥാന പ്രസിഡന്റ്‌ ടി. നസറുദ്ദീന്‍. വ്യാപാരികള്‍ നികുതിയൊടുക്കുന്നത്‌ കൂലി വാങ്ങാതെയാണെന്നും അങ്ങനെ പണിയെടുക്കാന്‍ തങ്ങളെ കിട്ടില്ലെന്നും തൃശൂര്‍ തേക്കിന്‍കാട്‌ മൈതാനത്ത്‌ പതിനായിരങ്ങള്‍ അണിചേര്‍ന്ന സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ ഉദ്‌ഘാടനം ചെയ്‌ത്‌ അദ്ദേഹം പറഞ്ഞു.
മുമ്പ്‌ മദ്യനിരോധനം ഏര്‍പ്പെടുത്തിയപ്പോള്‍ റവന്യു നഷ്‌ടം ഒഴിവാക്കാന്‍ വേണ്ടിയാണ്‌ നികുതി നല്‍കാന്‍ വ്യാപാരികള്‍ തയാറായത്‌. അതു പിന്നീട്‌ വിനയായി മാറി. 14 ലക്ഷം വ്യാപാരികളുള്ള കേരളത്തിലെ ജനങ്ങളില്‍ പകുതിയോളവും വ്യാപാര അനുബന്ധ തൊഴിലുകള്‍ ചെയ്യുന്നവരാണ്‌. ഭീമമായ തുകയാണ്‌ വ്യാപാരികള്‍ നികുതിയായി നല്‍കുന്നത്‌. നികുതി കൊടുക്കേണ്ടെന്നു തീരുമാനിച്ചാല്‍ എന്താണുണ്ടാകുകയെന്നു കാണാം.
കേരളത്തിന്റെ മധ്യത്തിലുള്ള പ്രദേശമായതിനാലാണ്‌ കണ്‍വന്‍ഷന്‍ തൃശൂരില്‍ നടത്താന്‍ തീരുമാനിച്ചത്‌. ഇനി ഇടത്തോട്ടാണോ വലത്തോട്ടാണോ തിരിയേണ്ടതെന്ന്‌ ഉടനെ തീരുമാനിക്കും. ഇക്കുറി നിയമസഭയില്‍ വ്യാപാരികളുടെ ശബ്‌ദം കേള്‍പ്പിക്കും. വ്യാപാരി രാഷ്‌ട്രീയത്തിന്റെ കാലമാണു വരുന്നത്‌. അടുത്ത മൂന്നു മാസം നിര്‍ണായകമാണ്‌. എല്ലാ കക്ഷികളുമായും ചര്‍ച്ച നടത്തും. വെറും അഞ്ചു ദിവസം കൊണ്ടാണ്‌ ഒന്നര ലക്ഷം പേരെ അണിനിരത്തി സമ്മേളനം നടത്തിയത്‌. പിണറായി ജാഥ നടത്തിയത്‌ ഒന്നര മാസത്തെ ഒരുക്കമെടുത്താണ്‌. ബാറുടമകളില്‍ നിന്നു പണം പിരിച്ചാണ്‌ കോണ്‍ഗ്രസിന്റെ ആദര്‍ശധീരന്‍ യാത്ര നടത്തിയതെന്നു നസറുദ്ദീന്‍ പരിഹസിച്ചു. കടകളടച്ച്‌ ഒത്തുകൂടിയ ആയിരക്കണക്കിനു വ്യാപാരികള്‍ സമരപ്രഖ്യാപന പ്രതിജ്‌ഞ ഏറ്റുചൊല്ലി. കെ.വി.വി.ഇ.എസ്‌. സംസ്‌ഥാന ജനറല്‍ സെക്രട്ടറി ജോബി വി. ചുങ്കത്ത്‌ അധ്യക്ഷനായി.
ട്രഷറര്‍ ദേവസ്യ മേച്ചേരി, വൈസ്‌ പ്രസിഡന്റ്‌ പി.എം.എ. ഇബ്രാഹിം, മാരിയില്‍ കൃഷ്‌ണന്‍ നായര്‍, പെരിങ്ങാമല രാമചന്ദ്രന്‍, ടി. കുഞ്ഞാവു ഹാജി, അഹമ്മദ്‌ ഷെരീഫ്‌, തൃശൂര്‍ ജില്ലാ പ്രസിഡന്റ്‌ കെ.വി. അബ്‌ദുള്‍ ഹമീദ്‌, ജില്ലാ സെക്രട്ടറി എന്‍.ആര്‍. വിനോദ്‌ കുമാര്‍, കെ.ജെ. ജോര്‍ജ്‌ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top