Main Home | Feedback | Contact Mangalam
Ads by Google

പി.എസ്‌.സി. വഴി 1,43,103 പേര്‍ക്ക്‌ ജോലി; 118 ഉദ്യോഗസ്‌ഥര്‍ കൈക്കൂലി വാങ്ങി

തിരുവനന്തപുരം:പി.എസ്‌.സി. വഴി 1,43,103 പേര്‍ക്ക്‌ സര്‍ക്കാര്‍ ജോലി നല്‍കിയെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയെ അറിയിച്ചു.
വൈദ്യുതി ബോര്‍ഡ്‌ ഉള്‍പ്പെടെ അഞ്ചു സ്‌ഥാപനങ്ങളിലെ നിയമനങ്ങള്‍ പി.എസ്‌.സിക്കു കൈമാറി. യു.ഡി.എഫ്‌. ഭരണകാലത്ത്‌ 118 ഉദ്യോഗസ്‌ഥര്‍ കൈക്കൂലി വാങ്ങിയെന്നും ഇതില്‍ 51 പേര്‍ അന്വേഷണം നേരിടുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശബരിമല, കൊച്ചി ദേശീയപാതയോരങ്ങളില്‍ പുതിയ ഗസ്‌റ്റ്‌ഹൗസുകള്‍ നിര്‍മിക്കുമെന്നു മന്ത്രി എ.പി. അനില്‍കുമാര്‍ പറഞ്ഞു. സന്നിധാനത്ത്‌ ദേവസ്വം ബോര്‍ഡ്‌ നല്‍കിയ പത്ത്‌ സെന്റ്‌ ഭൂമിയില്‍ 7.5 കോടി ചെലവിട്ട്‌ ശബരിമല പുണ്യദര്‍ശനം ഗസ്‌റ്റ്‌ഹൗസ്‌ നിര്‍മിക്കും.
കൊച്ചിയില്‍ ഫിഷറീസ്‌ സര്‍വകലാശാല നല്‍കിയ അന്‍പത്‌ സെന്റിലാണ്‌ ഗസ്‌റ്റ്‌ഹൗസ്‌ നിര്‍മിക്കുന്നത്‌.
ആരോഗ്യ ചികിത്സാ ഇന്‍ഷുറന്‍സിനുള്ള കേന്ദ്രപദ്ധതിയായ രാഷ്‌ട്രീയ സ്വാസ്‌ഥ്യ ബീമായോജനയില്‍ 36 ലക്ഷം കുടുംബങ്ങളെ ഉള്‍പ്പെടുത്തുമെന്നു തൊഴില്‍മന്ത്രി ഷിബു ബേബിജോണ്‍ പറഞ്ഞു. ബാര്‍ പൂട്ടിയശേഷം 12,850 വ്യാജവാറ്റുകേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തതായി മന്ത്രി കെ. ബാബു അറിയിച്ചു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top