Main Home | Feedback | Contact Mangalam
Ads by Google

സര്‍ക്കാര്‍ പരാജയപ്പെട്ടത്‌ മാലിന്യനിര്‍മാര്‍ജന രംഗത്ത്‌ മാത്രം: ഉമ്മന്‍ചാണ്ടി

രാമപുരം: യു.ഡി.എഫ്‌. സര്‍ക്കാര്‍ ഏറ്റവും വലിയ വെല്ലുവിളി നേരിട്ടത്‌ മാലിന്യനിര്‍മാര്‍ജനവുമായി ബന്ധപ്പെട്ടാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
മാലിന്യനിര്‍മാര്‍ജന രംഗത്തു മാത്രമാണു സര്‍ക്കാര്‍ പരാജയപ്പെട്ടത്‌. സെന്‍ട്രലൈസ്‌ഡ്‌ വെയ്‌സ്‌റ്റ്‌ മാനേജ്‌മെന്റ്‌ യൂണിറ്റ്‌ യാഥാര്‍ത്ഥ്യമാക്കാന്‍ കഴിഞ്ഞത്‌ ബ്രഹ്‌മപുരത്ത്‌ മാത്രമാണ്‌. മറ്റു പല സ്‌ഥലങ്ങളിലും ഇതിനായി പദ്ധതികള്‍ ആവിഷ്‌കരിച്ചെങ്കിലും പ്രദേശവാസികളുടെ എതിര്‍പ്പുമൂലം സാധിച്ചില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. രാമപുരം മാര്‍ ആഗസ്‌തീനോസ്‌ കോളേജില്‍ നടന്ന ക്ലീന്‍ കേരള ബ്രിഗേഡിന്റെ പ്രവര്‍ത്തനോദ്‌ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പഠന രംഗത്തെ ശ്രദ്ധേയമായ വിജയങ്ങള്‍ക്കും മികവിനുമൊപ്പം മാര്‍ ആഗസ്‌തീനോസ്‌ കോളേജ്‌ സാമൂഹ്യസേവന രംഗത്തും മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ്‌ നടത്തിക്കൊണ്ടിരിക്കുന്നതെന്നു കെ.എം. മാണി എം.എല്‍.എ. പറഞ്ഞു.
പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ജോസ്‌ കെ. മാണി എം.പി., ഡോ. എം.എം. ജേക്കബ്‌, എം.ജി. യൂണിവേഴ്‌സിറ്റി വൈസ്‌ ചാന്‍സിലര്‍ ഡോ ബാബു സെബാസ്‌റ്റ്യന്‍, രാമപുരം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ബൈജു ജോണ്‍, കോളേജ്‌ മാനേജര്‍ ഡോ. ജോര്‍ജ്‌ജ്‌ ഞാറക്കുന്നേല്‍, ജില്ലാ പഞ്ചായത്ത്‌ മെമ്പര്‍ അനിതാ രാജു, പ്രിന്‍സിപ്പല്‍ ഡോ. വി.ജെ. ജോസഫ്‌, ബ്ലോക്ക്‌ പഞ്ചായത്തംഗം കെ.ആര്‍. ശശീന്ദ്രന്‍, മിനി സണ്ണി, ജയിംസ്‌ കണിയാരകം, ബര്‍സാര്‍ ഷാജി ആറ്റുപുറത്ത്‌, കോളജ്‌ യൂണിയന്‍ ചെയര്‍മാന്‍ ജെസല്‍ കെവിന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top