Main Home | Feedback | Contact Mangalam
Ads by Google

നിയമസഭാ തെരഞ്ഞെടുപ്പ്‌: നടപടികളെല്ലാം സോഫ്‌റ്റ്വേര്‍ മുഖേന

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നടപടികളെല്ലാം പുതിയ സോഫ്‌റ്റ്‌വേറുകള്‍ മുഖേന. മൂന്നു പുതിയ സോഫ്‌റ്റ്‌വേറുകള്‍ ഒരാഴ്‌ചയ്‌ക്കുള്ളില്‍ സജ്‌ജമാകുമെന്ന്‌ മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസര്‍ ഇ.കെ. മാജി അറിയിച്ചു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കും സ്‌ഥാനാര്‍ഥികള്‍ക്കും അനുമതികള്‍ സമയബന്ധിതമായി നല്‍കുന്നതിനുള്ള ഏകജാലക സംവിധാനമാണ്‌ ഇതില്‍ പ്രധാനം. ഇ- അനുമതി എന്ന സോഫ്‌റ്റ്‌വേറാണ്‌ ഇതിനായി ഉപയോഗിക്കുക. തെരഞ്ഞെടുപ്പിനായി വാഹനങ്ങള്‍ ഉപയോഗിക്കുന്നത്‌ സംബന്ധിച്ച കാര്യങ്ങള്‍ സുഗമമാക്കുന്നതിന്‌ ഇ- വാഹനം സംവിധാനം ഉപയോഗിക്കും. പരാതികള്‍ സമയബന്ധിതമായി പരിഹരിക്കുന്നതിന്‌ ഇ- പരിഹാരം എന്ന സോഫ്‌റ്റ്‌വേര്‍ നടപ്പാക്കും. വോട്ടെടുപ്പ്‌ പ്രക്രിയ അവലോകനം ചെയ്യാനായി മൊബൈല്‍ ആപ്പും തയാറാക്കുന്നുണ്ട്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top