Main Home | Feedback | Contact Mangalam
Ads by Google

മുരളീധരനെതിരേ താനില്ലെന്ന്‌ സുരേഷ്‌ഗോപി, ഏറ്റുമാനൂരില്‍ മത്സരിക്കാമെന്നു കുമ്മനം

വി.എസ്‌. അനു

mangalam malayalam online newspaper

തിരുവനന്തപുരം: ഏറ്റുമാനൂര്‍ മണ്ഡലത്തില്‍ നിന്നു മത്സരിക്കാന്‍ തയാറാണെന്ന്‌ ബി.ജെ.പി. സംസ്‌ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഇന്നലെ ആര്‍.എസ്‌.എസ്‌. കാര്യാലയത്തില്‍ നടന്ന യോഗത്തിലാണ്‌ കുമ്മനം ഇക്കാര്യം അറിയിച്ചത്‌. മണ്ഡലത്തിലെ ഹിന്ദു വോട്ടുകള്‍ നേടാനായാല്‍ ശക്‌തമായ മുന്നേറ്റമുണ്ടാക്കാമെന്ന ധാരണയിലാണ്‌ അദ്ദേഹം.

അതേസമയം, വട്ടിയൂര്‍ക്കാവില്‍ കെ. കരുണാകരന്റെ മകന്‍ കെ. മുരളീധരനെതിരേ സ്‌ഥാനാര്‍ഥിയാകാനില്ലെന്ന നിലപാട്‌ സുരേഷ്‌ ഗോപി ആവര്‍ത്തിച്ചു. വട്ടിയൂര്‍ക്കാവിനു പകരം തിരുവനന്തപുരം സെന്‍ട്രലില്‍ സുരേഷ്‌ ഗോപിയെ മത്സരിപ്പിക്കാനും ശ്രമമുണ്ട്‌. ഇങ്ങനെ വന്നാല്‍ സംസ്‌ഥാന സെക്രട്ടറി വി.വി. രാജേഷിനെ വട്ടിയൂര്‍ക്കാവില്‍ പരിഗണിക്കും. കേരള വെറ്ററിനറി സര്‍വകലാശാലാ വൈസ്‌ ചാന്‍സലര്‍ ബി.അശോകിനെ കൊല്ലത്തു മത്സരിപ്പിക്കാനും നിര്‍ദേശമുണ്ടായി.

ബി.ജെ.പി. ജയസാധ്യത ലക്ഷ്യമിട്ട്‌ പ്രവര്‍ത്തിക്കുന്ന മണ്ഡലങ്ങള്‍ തങ്ങള്‍ക്കു വേണമെന്ന ബി.ഡി.ജെ.എസിന്റെ നിലപാട്‌ പാര്‍ട്ടിയില്‍ അസ്വസ്‌ഥതയ്‌ക്കു കാരണമാക്കിയിട്ടുണ്ട്‌. സഖ്യമുള്‍പ്പെടെയുള്ള കാര്യങ്ങളിലൊന്നും സംസ്‌ഥാന നേതൃത്വത്തെ അടുപ്പിക്കുന്നില്ലെന്ന പരാതി നേരത്തേ തന്നെ ഉയര്‍ന്നിരുന്നു. മുന്‍ സംസ്‌ഥാന പ്രസിഡന്റുമാരായ വി. മുരളീധരന്‍ പ്രവര്‍ത്തനം ആരംഭിച്ച കഴക്കൂട്ടം, പി.എസ്‌. ശ്രീധരന്‍പിള്ള മത്സരിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച ചെങ്ങന്നൂര്‍, ജില്ലാ പ്രസിഡന്റ്‌ സുരേഷ്‌ മത്സരിക്കാന്‍ സാധ്യതയുള്ള കോവളം ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളാണ്‌ ബി.ഡി.ജെ.എസ്‌. ചോദിക്കുന്നത്‌. വാമനപുരം, അരുവിക്കര, വര്‍ക്കല എന്നിവയില്‍ ഏതെങ്കിലും ഒന്ന്‌ ബി.ഡി.ജെ.എസിന്‌ നല്‍കാമെന്നാണ്‌ ബി.ജെ.പിയുടെ നിലപാട്‌. തര്‍ക്കം മൂത്താല്‍ കോവളം നല്‍കി പ്രശ്‌നം പരിഹരിക്കാമെന്നും നേതൃത്വം കണക്കുകൂട്ടുന്നു.

ചെങ്ങന്നൂരില്‍ പി.എസ്‌. ശ്രീധരന്‍പിള്ള, കാട്ടാക്കടയില്‍ പി.കെ. കൃഷ്‌ണദാസ്‌, പാലക്കാട്‌ ശോഭാ സുരേന്ദ്രന്‍ എന്നിവര്‍ നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്‌. എ.എന്‍. രാധാകൃഷ്‌ണനെ തൃപ്പൂണിത്തുറയില്‍ മത്സരിപ്പിക്കാനും ധാരണയായി. ജനറല്‍ സെക്രട്ടറിമാരായ എം.ടി. രമേശ്‌, കെ. സുരേന്ദ്രന്‍ എന്നിവരുടെ സീറ്റ്‌ സംബന്ധിച്ച്‌ തീരുമാനമായിട്ടില്ല.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top