Main Home | Feedback | Contact Mangalam
Ads by Google

അലവന്‍സില്ല; മനുഷ്യാവകാശ കമ്മിഷന്‍ ക്യാമ്പുകള്‍ നിര്‍ത്തുന്നു

തിരൂര്‍ : സംസ്‌ഥാന മനുഷ്യാവകാശ കമ്മിഷന്‍ സംസ്‌ഥാനത്തുടനീളം നടത്തിവരുന്ന ക്യാമ്പുകള്‍ നിര്‍ത്തുന്നു. ഡെപ്യൂട്ടേഷനില്‍ നിയമിതരായ നൂറോളം ജീവനക്കാര്‍ക്കു ടി.എയും അലവന്‍സുകളും നല്‍കാന്‍ സര്‍ക്കാര്‍ തയാറാകാത്ത സാഹചര്യത്തിലാണിത്‌.കമ്മിഷന്റെ കേന്ദ്രമായ തിരുവനന്തപുരത്തു മാത്രമായി പ്രവര്‍ത്തനം കൊണ്ടുപോകാനാണ്‌ ആലോചന. ഇതോടെ വടക്കന്‍ ജില്ലക്കാരായ പരാതിക്കാര്‍ക്കും എതിര്‍കക്ഷികള്‍ക്കുമൊക്കെ തിരുവനന്തപുരത്ത്‌ എത്തി തെളിവു കൊടുക്കേണ്ടിവരും.
കഴിഞ്ഞ നാലു മാസമായി ക്യാമ്പുകളില്‍ എത്തുന്ന ജീവനക്കാര്‍ സ്വന്തം കീശയില്‍നിന്നു പണം ചെലവഴിച്ചാണ്‌ യാത്രയും താമസസൗകര്യവും തരപ്പെടുത്തുന്നത്‌. ഇതിനുള്ള ആനുകൂല്യങ്ങള്‍ പുനഃസ്‌ഥാപിക്കണമെന്ന ആവശ്യത്തോട്‌ നിയമവകുപ്പ്‌ പുറംതിരിഞ്ഞു നില്‍ക്കുന്നതുകൊണ്ടാണിത്‌. ക്യാമ്പുകള്‍ നിര്‍ത്താന്‍ കമ്മിഷനെക്കൊണ്ടു സ്വമേധയാ തീരുമാനമെടുപ്പിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണിതെന്നും ആരോപണമുണ്ട്‌.
സര്‍ക്കാര്‍ പ്രതികളാവുന്ന കേസുകളാണ്‌ മനുഷ്യാവകാശ കമ്മിഷനില്‍ അധികവും. ഇവയില്‍ ഭൂരിപക്ഷവും പോലീസ്‌ വകുപ്പിനെതിരെയുള്ളതാണ്‌. 400 ജീവനക്കാര്‍ വേണ്ട സ്‌ഥാനത്ത്‌ 100 ജീവനക്കാര്‍ മാത്രമേ കമ്മിഷനിലുള്ളൂ.
പരാതികള്‍ക്കു കുറവില്ലതാനും. 2015ല്‍ 12,900 പരാതികളാണ്‌ കിട്ടിയത്‌. കമ്മിഷന്‍ അംഗം മാസം 38 ക്യാമ്പ്‌ സിറ്റിങ്ങുകളാണ്‌ നടത്തുന്നതും.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top