Main Home | Feedback | Contact Mangalam
Ads by Google

ട്രെയിനില്‍ നിന്നുള്ള കല്ലേറില്‍ പരുക്ക്‌; ഒരാള്‍ കസ്‌റ്റഡിയില്‍

അങ്കമാലി: റയില്‍വേ ട്രാക്കില്‍ റയില്‍ വെല്‍ഡിങ്‌ ജോലിക്കിടയില്‍ ട്രെയിനില്‍നിന്നുള്ള കല്ലേറില്‍ ഒരാള്‍ക്ക്‌ പരുക്ക്‌. കല്ലെറിഞ്ഞ ആള്‍ കസ്‌റ്റഡിയില്‍. പരുക്കേറ്റ റയില്‍വേ ട്രോളിമാന്‍ ആലുവ വെളിയത്തുനാട്‌ സ്വദേശി തുരുത്തിയത്ത്‌ വീട്ടില്‍ ടി.എ.അഷ്‌റഫിനെ (45) ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ 11ന്‌ കറുകുറ്റി റെയില്‍വേ സ്‌റ്റേഷനിലാണ്‌ സംഭവം. തിരുവനന്തപുരത്തുനിന്ന്‌ യു.പിയിലെ രപ്‌തി സാഗറിലേക്കു പോകുന്ന രപ്‌തി സാഗര്‍ എക്‌സ്‌പ്രസിലെ രണ്ടാമത്തെ കംപാര്‍ട്ട്‌മെന്റിലെ വാതില്‍ക്കല്‍ നിന്ന യാത്രക്കാരനാണ്‌ കല്ലെറിഞ്ഞതെന്ന്‌ അഷ്‌റഫിന്റെ കൂടെ ജോലിക്കുണ്ടായിരുന്നവര്‍ പറഞ്ഞു. കല്ലേറില്‍ അഷ്‌റഫ്‌ താഴെ വീഴുകയായിരുന്നു. റയില്‍വേ ജീവനക്കാര്‍ അദ്ദേഹത്തെ ട്രോളിയിലെടുത്ത്‌ പ്ലാറ്റ്‌ഫോമില്‍ എത്തിച്ചു. തുടര്‍ന്ന്‌ ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലേക്ക്‌ മാറ്റുകയായിരുന്നു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top