Main Home | Feedback | Contact Mangalam
Ads by Google

നുവാല്‍സില്‍ ബിരുദദാന ചടങ്ങ്‌ 19ന്‌

കൊച്ചി: കൊച്ചിയിലെ നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ്‌ അഡ്വാന്‍സ്‌ഡ്‌ ലീഗല്‍ സ്‌റ്റഡീസില്‍ (നുവാല്‍സ്‌) ഒമ്പതാമതു വാര്‍ഷിക ബിരുദദാന ചടങ്ങ്‌ 19 നു രാവിലെ 11.30 നു കളമശേരി ക്യാമ്പസില്‍ നടക്കും. ഗവര്‍ണര്‍ ജസ്‌റ്റിസ്‌ പി. സദാശിവം മുഖ്യാതിഥിയായി പങ്കെടുത്ത്‌ ബിരുദദാനപ്രസംഗം നടത്തും. നുവാല്‍സ്‌ ചാന്‍സിലര്‍ കൂടിയായ കേരള ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസ്‌ അശോക്‌ ഭൂഷണ്‍ അധ്യക്ഷതവഹിച്ച്‌ ബിരുദദാനം നടത്തും.
രാവിലെ 10 നു നുവാല്‍സ്‌ എക്‌സിക്യുട്ടീവ്‌ കൗണ്‍സില്‍ വിശേഷാല്‍യോഗം ചേര്‍ന്ന്‌ പ്രഥമ ഗവേഷണ ബിരുദവും 64 പേര്‍ക്കു ബി.എ.എല്‍എല്‍.ബി. (ഓണേഴ്‌സ്‌) ബിരുദവും ഏഴു പേര്‍ക്ക്‌ എല്‍എല്‍.എം. ബിരുദവും നല്‍കുന്നതിനു തീരുമാനിക്കുന്നതോടെ ബിരുദദാനസമ്മേളനനടപടികള്‍ ആരംഭിക്കും. ഗവര്‍ണര്‍ പി. സദാശിവം മെഡലുകള്‍ വിതരണം ചെയ്ും.യ

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top