Main Home | Feedback | Contact Mangalam
Ads by Google

കുട്ടികളുമായി ബന്ധപ്പെട്ട കേസില്‍ രണ്ടുമാസത്തിനകം രാസപരിശോധനാ റിപ്പോര്‍ട്ട്‌ നല്‍കണം

തിരുവനന്തപുരം: കുട്ടികളുമായി ബന്ധപ്പെട്ട ക്രൈംകേസുകളില്‍ സാമ്പിള്‍ ലഭിച്ച്‌ രണ്ടു മാസത്തിനുള്ളില്‍ രാസപരിശോധനാ റിപ്പോര്‍ട്ട്‌ തയാറാക്കി നല്‍കാന്‍ നടപടി സ്വീകരിക്കണമെന്നു ഗവണ്‍മെന്റ്‌ ചീഫ്‌ കെമിക്കല്‍ എക്‌സാമിനര്‍, കെമിക്കല്‍ എക്‌സാമിനേഴ്‌സ്‌ ലബോറട്ടറികള്‍ക്കു നിര്‍ദേശം നല്‍കി. ഇതില്‍ വീഴ്‌ച വരുത്തുന്നവര്‍ക്കെതിരേ കര്‍ശനനടപടി സ്വീകരിക്കുമെന്നും വ്യക്‌തമാക്കിയിട്ടുണ്ട്‌.
കുട്ടികളുമായി ബന്ധപ്പെട്ട കേസുകളില്‍ രാസപരിശോധനാ റിപ്പോര്‍ട്ട്‌ തയാറാക്കുന്നതിനു സമയപരിധി നിശ്‌ചയിച്ചിരുന്നില്ല. ഇതുമൂലം കേസുകള്‍ തീര്‍പ്പാക്കുന്നതില്‍ കാലതാമസം നേരിട്ടിരുന്നു. ഈ സാഹചര്യത്തില്‍ സമയപരിധി നിശ്‌ചയിക്കണമെന്നു സംസ്‌ഥാന ബാലാവകാശസംരക്ഷണകമ്മിഷന്‍ നിര്‍ദേശിച്ചതിന്റെ അടിസ്‌ഥാനത്തിലാണു നടപടി.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top