Main Home | Feedback | Contact Mangalam
Ads by Google

കിഷോറിനും കൃഷ്‌ണയ്‌ക്കും സഹായവുമായി തോമസ്‌ പാവറട്ടി

തൃശൂര്‍: പരവൂര്‍ വെടിക്കെട്ട്‌ ദുരന്തത്തില്‍ മാതാപിതാക്കള്‍ നഷ്‌ടപ്പെട്ട കിഷോറിനും കൃഷ്‌ണയ്‌ക്കും ടോംയാസ്‌ പരസ്യ ഏജന്‍സി ഉടമ തോമസ്‌ പാവറട്ടി 2 ലക്ഷം രൂപ സഹായധനമായി നല്‍കും.പരവൂര്‍ പെരുവിളയില്‍ ബെന്‍സിയുടേയും (44) ബേബി ഗിരിജയുടേയും (41) മക്കളാണ്‌ പത്താംക്ലാസ്‌ വിദ്യാര്‍ഥിനി കൃഷ്‌ണയും ഏഴാംക്ലാസില്‍ പഠിക്കുന്ന കിഷോറും.
മാതാപിതാക്കള്‍ ദുരന്തത്തിന്‌ കീഴടങ്ങിയപ്പോള്‍ മക്കള്‍ തലനാരിഴ വ്യത്യാസത്തിന്‌ രക്ഷപെടുകയായിരുന്നു.ബെന്‍സിയും ഗിരിജയും ഉന്തുവണ്ടിയില്‍ ചായക്കച്ചവടം നടത്തിക്കൊണ്ടിരുന്നപ്പോഴാണ്‌ വെടിക്കെട്ട്‌ ഇവരുടെ ജീവന്‍ കവര്‍ന്നത്‌. ഈ പൊന്നോമനകള്‍ക്ക സ്വന്തമായി ഒരു കുടിലില്ല. ഏപ്രില്‍ മുപ്പതിന്‌ കൊല്ലം കലക്രേ്‌ടറ്റില്‍ നടക്കുന്ന ലളിതമായ ചടങ്ങില്‍ തൃശൂര്‍ അതിരൂപത മുന്‍ വികാരി ജനറല്‍ മോണ്‍.ഡോ.ഫ്രാന്‍സിസ്‌ ആലപ്പാട്ട്‌ ടോംയാസിന്റെ സഹായം കൃഷ്‌ണയ്‌ക്കും കിഷോറിനും കൈമാറും.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top