Main Home | Feedback | Contact Mangalam
Ads by Google

സംസ്‌ഥാന സര്‍ക്കാര്‍ കടപ്പത്രം പുറപ്പെടുവിക്കുന്നു

തിരുവനന്തപുരം: ഓപ്പണ്‍ മാര്‍ക്കറ്റ്‌ ബോറോയിങ്‌ പദ്ധതി പ്രകാരം 500 കോടി രൂപ സമാഹരിക്കുന്നതിനായി സംസ്‌ഥാന സര്‍ക്കാര്‍ കടപ്പത്രം പുറപ്പെടുവിക്കുന്നു.
നാളെ റിസര്‍വ്‌ ബാങ്കിന്റെ മുംബൈ ഫോര്‍ട്ട്‌ ഓഫീസില്‍ കടപ്പത്രങ്ങളുടെ ലേലം നടക്കും. നാളെ കോര്‍ ബാങ്കിങ്‌ സൊല്യൂഷന്‍ (ഇ-കുബേര്‍) സംവിധാനത്തില്‍ ഇലക്‌ട്രോണിക്‌ ഫോര്‍മാറ്റില്‍ ലേലത്തിനുള്ള അപേക്ഷ സമര്‍പ്പിക്കാം.മത്സരാധിഷ്‌ഠിത ബിഡുകള്‍ രാവിലെ 10.30 നും ഉച്ചയ്‌ക്ക്‌ 12 മണിക്കും ഇടയിലും, മത്സരാധിഷ്‌ഠിതമല്ലാത്തവ രാവിലെ 10.30 നും 11.30 നും ഇടയിലും സമര്‍പ്പിക്കാം. 10 വര്‍ഷ കാലാവധിയുളളതാണ്‌ കടപ്പത്രങ്ങള്‍.
സംസ്‌ഥാനത്തിന്റെ വികസന പദ്ധതികള്‍ക്കു മുതല്‍ മുടക്കുന്നതിനാണു പണം സമാഹരിക്കുന്നത്‌. വിശദാംശങ്ങള്‍ ധനകാര്യവകുപ്പിന്റെ വെബ്‌സൈറ്റില്‍നിന്നു ഡൗണ്‍ലോഡ്‌ചെയ്യാം.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top