Main Home | Feedback | Contact Mangalam
Ads by Google

ജിഷയുടെ മരണം: വിതുമ്പിക്കരഞ്ഞ്‌ ജയറാം

പെരുമ്പാവൂര്‍: ദാരുണമായി കൊല്ലപ്പെട്ട ജിഷയുടെ മാതാവിനെ കണ്ടതിനു ശേഷം നടന്‍ ജയറാം മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ മുന്നില്‍ വിതുമ്പിക്കരഞ്ഞു.
മുന്‍പ്‌ ജയറാമിന്റെ കൈയില്‍ നിന്നാണ്‌ എന്റെ മകള്‍ സ്‌കൂളിലെ സമ്മാനം വാങ്ങിയതെന്നു പറഞ്ഞ്‌ ജിഷയുടെ മാതാവ്‌ കെട്ടിപ്പിടിച്ചു കരഞ്ഞു. തുടര്‍ന്ന്‌ മാധ്യമങ്ങളോട്‌ സംസാരിക്കുന്നതിനിടെയാണ്‌ ജയറാം വിങ്ങിപ്പൊട്ടിയത്‌.
ഹൈദരാബാദിലെ തെലുങ്ക്‌ സിനിമയുടെ ചിത്രീകരണത്തിനിടയിലാണ്‌ തന്റെ ജന്മസ്‌ഥലമായ പെരുമ്പാവൂരില്‍ നടന്ന അരുംകൊലയെപ്പറ്റി ജയറാം അറിഞ്ഞത്‌. പെരുമ്പാവൂരുകാരനെന്ന്‌ അഭിമാനിച്ചിരുന്ന തന്നെ ജിഷയുടെ കൊലപാതകം ഏറെ വിഷമിപ്പിക്കുന്നു. സംഭവത്തിലെ യഥാര്‍ഥ പ്രതികളെ പിടികൂടണമെന്നും ജാതി, മത, രാഷ്‌ട്രീയ ഭേദെമന്യേ എല്ലാവരും ഒത്തൊരുമിച്ച്‌ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. വൈകിട്ടത്തെ വിമാനത്തില്‍ അദ്ദേഹം ഹൈദരാബാദിലേക്കു മടങ്ങി.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top