Main Home | Feedback | Contact Mangalam
Ads by Google

കൊലക്കത്തിക്കു പിന്നാലെ അന്വേഷണസംഘം : അന്വേഷണം അഞ്ചുപേരെ കേന്ദ്രീകരിച്ച്‌

മിഥുന്‍ പുല്ലുവഴി

mangalam malayalam online newspaper

കൊച്ചി : പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ കൊലയ്‌ക്ക്‌ ഉപയോഗിച്ച ആയുധത്തിനു പിന്നാലെ അന്വേഷണസംഘം. ഇന്നലെ രാവിലെ മുതല്‍ ജിഷയുടെ വീടും അടുത്ത പറമ്പുകളും അരിച്ചുപെറുക്കിയെങ്കിലും ആയുധം കണ്ടെത്താനായില്ല. നിലവില്‍ അഞ്ചുപേരെ കേന്ദ്രീകരിച്ചാണ്‌ അന്വേഷണം മുന്നോട്ടു പോകുന്നത്‌.

ജിഷയുടെ സഹോദരിയുടെ മുന്‍ ഭര്‍ത്താവ്‌, ഇയാളുടെ സുഹൃത്ത്‌, ഇതരസംസ്‌ഥാനക്കാരനായ കെട്ടിട നിര്‍മാണത്തൊഴിലാളി, നഖക്ഷതമേറ്റ അയല്‍ക്കാരന്‍, സഹോദരിയുടെ സുഹൃത്ത്‌ എന്നിവരെ കേന്ദ്രീകരിച്ചാണ്‌ അന്വേഷണം. ഇതില്‍ ജിഷയുടെ സഹോദരിയുടെ സുഹൃ ത്തിനെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്ന്‌ അന്വേഷണച്ചുമതലയുള്ള ഉന്നത പോലീസ്‌ മേധാവി മംഗളത്തോട്‌ പറഞ്ഞു.

ജിഷയുടെ പിതാവിന്റെ ചെറുകുന്നത്തെ വീട്ടില്‍ താമസിക്കുന്നതിനിടെയാണ്‌ ഇയാളെ പരിചയപ്പെട്ടത്‌. മൂന്നു മാസത്തോളം ഇയാള്‍ ചെറുകുന്നത്തെ വീട്ടില്‍ നിത്യസന്ദര്‍ശകനായിരുന്നു. ക്രിമിനല്‍ പശ്‌ചാത്തലമുള്ള, ലഹരിക്കടിമയായ ഇയാളെ ഉടന്‍ കസ്‌റ്റഡിയിലെടുക്കുമെന്നും പോലീസ്‌ പറയുന്നു. ജിഷയുടെ വീട്ടില്‍നിന്നു ലഭിച്ച തൊണ്ടിസാധനങ്ങളില്‍ ഏറെയും കെട്ടിട നിര്‍മാണസാമഗ്രികളായിരുന്നു എന്നതാണ്‌ ഇതരസംസ്‌ഥാന തൊഴിലാളിയെ കേന്ദ്രീകരിച്ച്‌ അന്വേഷണം നടത്താന്‍ കാരണം. എന്നാല്‍ കണ്ണൂരില്‍ പിടിയിലായ നഖക്ഷതമേറ്റ അയല്‍ക്കാരന്‍ തന്റെ ശരീരത്തിലെ മുറിവ്‌ അലര്‍ജി മൂലമുണ്ടായതാണെന്നാണ്‌ മൊഴി നല്‍കിയത്‌. പക്ഷേ ഇയാളെ പരിശോധിച്ച ആശുപത്രി അധികൃതര്‍ ഇത്‌ അലര്‍ജി മൂലമുണ്ടായ മുറിവല്ലെന്ന്‌ സ്‌ഥിരീകരിച്ചിട്ടുണ്ട്‌.

ജിഷയുടെ കൊലയാളി വീടിന്റെ പുറകുവശത്തുള്ള ആളൊഴിഞ്ഞ പറമ്പിലൂടെയാണ്‌ എത്തിയതെന്നാണ്‌ പോലീസിന്റെ സംശയം. ഇതേത്തുടര്‍ന്ന്‌ ഇന്നലെ ഈ പ്രദേശത്ത്‌ എസ്‌.പിയുടെ നേതൃത്വത്തില്‍ പതിനഞ്ചു പേരടങ്ങുന്ന സംഘം പരിശോധന നടത്തി. കൃത്യനിര്‍വഹണത്തിനുശേഷം ജിഷയുടെ വീടിന്റെ പിന്‍വാതിലിലൂടെ ഇരുപതു മീറ്റര്‍ അകലെയുള്ള വട്ടമരത്തിലൂടെ ഇറങ്ങി കനാല്‍ മുറിച്ചുകടന്ന്‌ രക്ഷപ്പെട്ടതായി അയല്‍ വാസിയായ സ്‌ത്രീ മൊഴി നല്‍കി.

പക്ഷേ ഇവര്‍ മൊഴിയില്‍ ഉറച്ചു നില്‍ക്കുന്നില്ലെന്നും അന്വേഷണ ഉദ്യോഗസ്‌ഥര്‍ കുറ്റപ്പെടുത്തി. ഇത്‌ അന്വേഷ ണത്തെ സാരമായി ബാധിച്ചിട്ടുണ്ട്‌. രണ്ട്‌ ബസ്‌ ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ 30 പേരെയാണ്‌ ഇന്നലെ ചോദ്യം ചെയ്‌തത്‌. പെണ്‍കുട്ടിയുടെ കൈവശമുണ്ടായിരുന്ന പെന്‍ക്യാമറ ഇന്നലെ പരിശോധിച്ചെങ്കിലും കേസില്‍ വഴിത്തിരിവാകാവുന്ന തെളിവൊന്നും ലഭിച്ചില്ല. വാങ്ങിയ കടയുടെയും പെണ്‍കുട്ടിയുടെ അമ്മയുടെയും ദൃശ്യങ്ങള്‍ മാത്രമാണ്‌ പെന്‍ക്യാമറയിലുള്ളത്‌.

സംഭവദിവസം റോഡില്‍ നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന തെരഞ്ഞെടുപ്പ്‌ കമ്മിഷന്റെ ക്യാമറയും അന്വേഷണസംഘം പരിശോധിക്കും. റോഡുവഴി കടന്നപോയ വാഹനങ്ങളും ക്യാമറയില്‍ പതിഞ്ഞ വ്യക്‌തികളേയും കണ്ടെത്താനാണ്‌ ശ്രമം. സംഭവവുമായി ബന്ധപ്പെട്ട്‌ പരിസരവാസികളില്‍നിന്നു സുപ്രധാനമൊഴി പോലീസിന്‌ ലഭിച്ചു. സംഭവദിവസം െവെകിട്ട്‌ അഞ്ചരയ്‌ക്കുശേഷം ജിഷയുടെ വീട്ടില്‍നിന്ന്‌ നിലവിളി കേട്ടതായി സമീപത്തെ മൂന്നു സ്‌ത്രീകള്‍ പോലീസിന്‌ മൊഴി നല്‍കി.

ജിഷ െവെകിട്ട്‌ അഞ്ചോടെ വെള്ളംകൊണ്ടുപോയത്‌ കണ്ടു എന്നും മൊഴിയിലുണ്ട്‌. അഞ്ചരയ്‌ക്കുശേഷമാണ്‌ വീട്ടില്‍നിന്ന്‌ നിലവിളികേട്ടത്‌. ആറോടെ ഒരാള്‍ കനാല്‍ കടന്നുപോയത്‌ കണ്ടു. ഇയാളുടെ മുഖം വ്യക്‌തമായി കണ്ടില്ലെന്നും മൊഴിയില്‍ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട്‌ തിരിച്ചറിയല്‍ പരേഡ്‌ നടത്തുമെന്ന്‌ ഡി.ജി.പി സെന്‍കുമാര്‍ പറഞ്ഞു. കൊലപാതകി ആരെന്ന്‌ വ്യക്‌തമായില്ലെങ്കിലും അന്വേഷണത്തിന്‌ ദിശാബോധം െകെവന്നെ ന്നാണ്‌ പോലീസിന്റെ വിലയിരുത്തല്‍.

കൊലപാതകം ആസൂത്രിതമാണെന്നും അന്വേഷണം നിര്‍ണായക ഘട്ടത്തിലാണെന്നും എ.ഡി.ജി.പി പത്മകുമാര്‍ മാധ്യമങ്ങളോട്‌ പറഞ്ഞു. അതേസമയം പ്രതിയുടേതെന്ന്‌ സംശയിക്കുന്ന ജിഷയുടെ വീട്ടില്‍നിന്ന്‌ ലഭിച്ച ചെരുപ്പ്‌ അടക്കം മുപ്പത്തഞ്ച്‌ തൊണ്ടിമുതലുകള്‍ കുറുപ്പുംപടി കോടതിയില്‍നിന്ന്‌ പോലീസ്‌ തിരികെ വാങ്ങി. ഇത്‌ ശാസ്‌ത്രീയ പരിശോധനയ്‌ക്ക്‌ അയയ്‌ക്കും.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top