Main Home | Feedback | Contact Mangalam
Ads by Google

ഭരണഘടനാപരവും നിയമപരവുമായ സംരക്ഷണം ഉറപ്പാക്കണം: പി.ആര്‍.ഡി.എസ്‌.

തിരുവല്ല: ദളിത്‌ സ്‌ത്രീയും നിയമ വിദ്യാര്‍ഥിനിയുമായിരുന്ന ജിഷ പെരുമ്പാവൂരില്‍ അതിക്രൂരമായി കൊല ചെയ്യപ്പെട്ടതില്‍ ദളിത്‌ സമൂഹത്തിനുള്ള ആശങ്ക ഒഴിവാക്കാന്‍ ഭരണഘടനാപരവും നിയമപരവുമായ സംരക്ഷണം ഉറപ്പാക്കണമെന്ന്‌ പ്രത്യക്ഷ രക്ഷാ ദൈവസഭ (പി.ആര്‍.ഡി.എസ്‌.) പ്രസിഡന്റ്‌ വൈ. സദാശിവനും ജനറല്‍ സെക്രട്ടറിമാരായ സി.കെ. നാരായണനും കെ.ഡി. രാജനും ആവശ്യപ്പെട്ടു.
പുറമ്പോക്കുകളിലും ഒറ്റപ്പെട്ട സ്‌ഥലങ്ങളിലും താമസിക്കുന്ന ദളിതര്‍ക്കും സ്‌ത്രീകള്‍ക്കും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ നടപടികള്‍ സ്വീകരിക്കണം. മനുഷ്യ മനഃസാക്ഷിയെ വേദനിപ്പിക്കുന്നതും മരവിപ്പിക്കുന്നതുമായ പൈശാചികവും ക്രൂരവുമായ ഇത്തരം സംഭവങ്ങള്‍ രാജ്യത്തിനപമാനമാണ്‌. സാംസ്‌കാരിക നായകന്മാരുടെ പ്രതികരണങ്ങളും പ്രചാരണങ്ങളും കേള്‍ക്കാത്തതും ഒരാഴ്‌ച പിന്നിട്ടിട്ടും കുറ്റവാളിയെ കണ്ടെത്താത്തതും നിസഹായരായ പാവങ്ങളെ കൂടുതല്‍ ഭയപ്പെടുത്തുന്നു. പട്ടികജാതി-വര്‍ഗ അതിക്രമം തടയലും പരിരക്ഷയും പ്രത്യേക പരിഗണനയും ഉണ്ടായിട്ടും പോലീസ്‌ അധികാരികള്‍ നിസംഗത പാലിക്കുന്നത്‌ നീതീകരിക്കാവുന്നതല്ല. പോലീസ്‌ അധികാരികള്‍ യഥാസമയം ഇടപെട്ടിരുന്നുവെങ്കില്‍ ഈ കൊടും കൊലപാതകം സംഭവിക്കുമായിരുന്നില്ല.
കുറ്റവാളികള്‍ ആരായിരുന്നാലും ഉടന്‍ അറസ്‌റ്റ് ചെയ്‌തു നിയമത്തിനു മുമ്പില്‍ കൊണ്ടുവന്ന്‌ പരമാവധി ശിക്ഷ ഉറപ്പാക്കണം. ദളിതര്‍ക്കും സ്‌ത്രീകള്‍ക്കും എതിരെ നടക്കുന്ന അതിക്രമങ്ങളില്‍ ജാഗ്രത പാലിക്കുവാന്‍ സമൂഹവും സാമൂഹ്യ രാഷ്‌ട്രീയ സംഘടനകളും നിയമപാലകരും മുന്‍കൈയെടുക്കണമെന്ന്‌ പ്രസ്‌താവനയില്‍ വ്യക്‌തമാക്കി.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top