Main Home | Feedback | Contact Mangalam
Ads by Google

മുഖ്യമന്ത്രിക്കെതിരേ ഗവര്‍ണര്‍ക്കും തെരെഞ്ഞടുപ്പ്‌ കമ്മിഷനും ബി.ജെ.പി. പരാതി നല്‍കി

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേ ഗവര്‍ണര്‍ക്കും കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമ്മിഷനും ബി.ജെ.പി. പരാതി നല്‍കി. പ്രധാനമന്ത്രിയുടെ തിരുവനന്തപുരം പ്രസംഗം വളച്ചൊടിച്ച്‌ പ്രധാനമന്ത്രിപദത്തെ മുഖ്യമന്ത്രി അവഹേളിച്ചെന്നാണു പരാതി. പ്രധാനമന്ത്രി കേരളത്തെ സൊമാലിയയുമായി ഉപമിച്ചെന്നാണ്‌ മുഖ്യമന്ത്രിയുടെ കണ്ടെത്തല്‍. എന്നാല്‍, അദ്ദേഹം അങ്ങനെ പറഞ്ഞിട്ടില്ലെന്ന്‌ പ്രസംഗത്തില്‍നിന്ന്‌ വ്യക്‌തമാണെന്നു പരാതിയില്‍ വ്യക്‌തമാക്കുന്നു.
യുണിസെഫ്‌ അടക്കമുള്ള രാജ്യാന്തര ഏജന്‍സികളുടെ പഠന റിപ്പോര്‍ട്ടുകളുടെ അടിസ്‌ഥാനത്തിലാണ്‌ പ്രധാനമന്ത്രി പ്രസംഗിച്ചതെന്നിരിക്കെ ഇക്കാര്യം മുഖ്യമന്ത്രി മറച്ചുവച്ചു. കേരളത്തെ സൊമാലിയയുമായി താരതമ്യം ചെയ്‌ത പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദനോ സി.പി.എം. നേതാവ്‌ പിണറായി വിജയനോ എതിരേ കേസ്‌ കൊടുക്കാന്‍ മുഖ്യമന്ത്രി തയാറായിട്ടില്ല. പ്രധാനമന്ത്രിയുടെ പേരില്‍ അപവാദം പ്രചരിപ്പിച്ച മുഖ്യമന്ത്രി തെരഞ്ഞെടുപ്പ്‌ ചട്ടങ്ങളുടെ ലംഘനമാണ്‌ നടത്തിയിരിക്കുന്നതെന്നും പരാതിയില്‍ പറയുന്നു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top