Main Home | Feedback | Contact Mangalam
Ads by Google

അപകടങ്ങള്‍ തുടരുമ്പോഴും അധികൃതര്‍ക്ക്‌ നിസംഗത

ചങ്ങനാശേരി: താലൂക്ക്‌ ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഉമ്മായ്‌ക്ക്‌ ഉച്ചഭക്ഷണം വാങ്ങാന്‍ പോയത്‌ അപകടത്തിലേക്കാണന്നറിഞ്ഞില്ല.
കോട്ടയം ജനറല്‍ ആശുപത്രിയില്‍ നഴ്‌സ്‌ അസിസ്‌റ്റന്റായി ജോലി നോക്കുന്ന ഫാത്തിമായുടെ മരണം കുടുംബത്തിനു താങ്ങാവുന്നതിനപ്പുറം ആയി. അച്‌ഛനും അമ്മയും ഏഴ്‌ മക്കളും അടങ്ങുന്നന കുടുംബത്തില്‍ ഏവര്‍ക്കും താങ്ങായിരുന്നു ഫാത്തിമ. എറെ കഷ്‌ടപ്പെട്ടാണ്‌ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചത്‌.
പെരുന്ന സ്‌റ്റാന്‍ഡിലേയ്‌ക്ക്‌ കവിയൂര്‍ റോഡില്‍ നിന്നും വാഹനങ്ങള്‍ കയറിവരുന്ന ഭാഗത്ത്‌ അപകടം തുടര്‍ക്കഥയായിട്ടും അധികൃതര്‍ക്ക്‌ മൗനം. വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഇവിടെ അപകടങ്ങള്‍ നിത്യസംഭവമായപ്പോള്‍ ജനകീയപ്രതിഷേധത്തെതുടര്‍ന്ന്‌ ഇതുവഴി വലിയ വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചിരുന്നു. ഇതിന്‌ ശേഷം സ്വകാര്യബസ്‌ തൊഴിലാളികളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ്‌ ബസുകള്‍ക്ക്‌ സ്‌റ്റാന്‍ഡിലേയ്‌ക്ക്‌ കയറുന്നതിനായി ഈ റോഡ്‌ തുറന്നു കൊടുത്തത്‌.
ഒരു വര്‍ഷം മുമ്പ്‌ വിദ്യാര്‍ഥി, മറ്റൊരു സ്‌ത്രീക്കും ഇത്തരത്തിലുണ്ടായ അപകടത്തില്‍ പരുക്കേറ്റിരുന്നു. വിദ്യാര്‍ഥിയ്‌ക്ക്‌ പരിക്കേറ്റ്‌ സമയത്ത്‌ ഈ റോഡില്‍ കൂടിയുള്ള ബസുകളുടെ ഗതാഗതം നിരോധിക്കണമെന്ന ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ തൊഴിലാളി യൂണിയനുകളുടെ ഇടപെടലോടെ ഇത്‌ വീണ്ടും തുടരുകയായിരുന്നു. ഈ വിഷയയം ഇതിനിടയില്‍ കോടതിയിലും എത്തി. കഴിഞ്ഞയിടെ സ്‌റ്റാന്‍ഡിനുള്ളല്‍ സ്വകാര്യബസിന്റെ മരണപ്പാച്ചിലില്‍ ബസ്‌ കാത്തിരുന്ന വീട്ടമ്മ ഭര്‍ത്താവിന്റെ കണ്‍മുമ്പില്‍ മരിച്ച സംഭവവുമുണ്ടായി. ഇത്തരത്തില്‍ ഏറെ അപകടങ്ങളുണ്ടായിട്ടും അധികൃതര്‍ക്ക്‌ അനക്കമില്ല.
വെള്ളിയാഴ്‌ച്ച അപകടമുണ്ടായപ്പോള്‍ നഗരസഭാധികൃതര്‍ എത്തി റോഡില്‍ രണ്ടു തൂണുകള്‍ നാട്ടി. ഇതിന്‌ മുമ്പേ തന്നെ നാട്ടുകാര്‍ റോഡില്‍ കയര്‍കെട്ടി ഗതാഗതം നിരോധിച്ചിരുന്നു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top