Main Home | Feedback | Contact Mangalam
Ads by Google

സ്‌കൂള്‍ തുറക്കാറായിട്ടും പണമില്ല; കര്‍ഷകര്‍ പ്രതിസന്ധിയില്‍

mangalam malayalam online newspaper

കടുത്തുരുത്തി:സംസ്‌ഥാനത്ത്‌ സപ്ലൈകോ നെല്ല്‌ സംഭരിച്ച വകയില്‍ കര്‍ഷകര്‍ക്കു നല്‍കാനുള്ളത്‌ 184 കോടി രൂപ. സംഭരണതുകയില്‍ സംസ്‌ഥാന സര്‍ക്കാരിന്റെ വിഹിതമാണു കുടിശികയായിരിക്കുന്നത്‌. സംസ്‌ഥാന സര്‍ക്കാരിന്റെ വിഹിതമായ 7.40 രൂപയാണു കര്‍ഷകര്‍ക്ക്‌ ലഭിക്കാനുള്ളത്‌.
കേന്ദ്രസര്‍ക്കാരിന്റെ വിഹിതമായ 14.10 രൂപ നെല്ലു സംഭരിച്ച്‌ ഒരാഴ്‌ചക്കുള്ളില്‍ ലഭിച്ചിരുന്നു. എന്നാല്‍ ഇത്‌ ഈ മാസം മുതല്‍ ലഭിക്കുന്നില്ല. സംസ്‌ഥാനത്ത്‌ 1,27,942 കര്‍ഷകരാണു പുഞ്ചക്ക്യഷിക്കു രജിസ്‌റ്റര്‍ ചെയ്‌തത്‌. ഇതിന്‍ പ്രകാരം 3,96,309 ടണ്‍ നെല്ലാണു സംഭരിച്ചത്‌. ആലപ്പുഴ ജില്ലയിലാണ്‌ ഏറ്റവും കൂടുതല്‍ തുക ലഭിക്കാനുള്ളത്‌ - 71.28 കോടി രൂപ. പാലക്കാട്‌ ജില്ലയില്‍ 29 കോടി രൂപയും കോട്ടയം ജില്ലയില്‍ 21 കോടി 13 ലക്ഷവും, ത്യശൂര്‍ ജില്ലയില്‍ 47 കോടി 22 ലക്ഷം രൂപയും ലഭിക്കാനുണ്ട്‌. സംസ്‌ഥാനത്തു രണ്ടാം സീസണില്‍ സംഭരിച്ച നെല്ലിന്റെ തൂകയാണു നല്‍കാനുള്ളത്‌.
സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ, അടുത്ത സീസണ്‍ കൃഷിയിറക്കാന്‍ സമയമായിട്ടും പണം ലഭിക്കാത്തതു കര്‍ഷകരെ വലയ്‌ക്കുന്നു. കൂടാതെ വായ്‌പയെടുത്തും സ്വര്‍ണം പണയംവച്ചതുമായ പണം അടക്കാന്‍ നിവര്‍ത്തിയില്ലാതെ കര്‍ഷകര്‍ വലയുകയാണ്‌. പ്രാഥമിക സഹകരണ ബാങ്കുകളില്‍നിന്നും പലിശരഹിത വായ്‌പയെടുത്തവരുടെ വായ്‌പ കാലാവധി കഴിഞ്ഞതോടെ പലിശ നല്‍കേണ്ട സ്‌ഥിതിയായിരിക്കുകയാണ്‌. നിലവില്‍ ഒരു കിലോ നെല്ലിന്‌ 21.50 രൂപയാണു സംഭരണ തുക. മുന്‍വര്‍ഷങ്ങളില്‍ നെല്ല്‌ സഭരിച്ച പി.ആര്‍.എസ്‌. നല്‍കിയാല്‍ സംസ്‌ഥാന സര്‍ക്കാര്‍ കാനറാ ബാങ്ക്‌ വഴി കര്‍ഷകര്‍ക്കു ലോണായി നെല്ലിന്റെ പണം നല്‍കിയിരുന്നു. അത്‌ ഇപ്പോള്‍ നിര്‍ത്തി വച്ചിരിക്കുകയാണ്‌.

ബൈജു പെരുവ

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top