Main Home | Feedback | Contact Mangalam
Ads by Google

ഇനി വ്രതവിശുദ്ധിയുടെ നാളുകള്‍ : റമദാന്‍ വ്രതം തുടങ്ങി

mangalam malayalam online newspaper

കോഴിക്കോട്‌: മുസ്ലിം ലോകത്തിന്‌ ഇനി വ്രതവിശുദ്ധിയുടെ 30 ദിനങ്ങള്‍. ഇന്നലെ കോഴിക്കോട്‌ കാപ്പാട്‌ കടപ്പുറത്ത്‌ മാസപ്പിറവി ദൃശ്യമായതിനാല്‍ ഇന്നു റമദാന്‍ ഒന്ന്‌ ആണെന്ന്‌ ഖാസിമാരായ പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍, സമസ്‌ത കേരള ജംഇയത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, സമസ്‌ത ട്രഷറര്‍ മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയ തങ്ങള്‍, കോഴിക്കോട്‌ ഖാസിമാരായ സയ്യിദ്‌ മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലൈലി, സയ്ിയദ്‌ നാസര്‍ ഹയ്യ്‌ ശിഹാബ്‌ തങ്ങള്‍, കേരള ഹിലാല്‍ കമ്മിറ്റി ചെയര്‍മാന്‍ എം മുഹമ്മദ്‌ മഅദനി, കെ.ജെ.യു. പ്രസിഡന്റ്‌ എ. അബ്‌ദുല്‍ ഹമീദ്‌ മദീനി എന്നിവര്‍ അറിയിച്ചു.മുസ്ലിം വിശ്വാസപ്രകാരം മാസങ്ങളില്‍ വച്ച്‌ ഏറ്റവും പുണ്യമേറിയതാണു റമദാന്‍. ആയിരം മാസങ്ങളേക്കാള്‍ പുണ്യമുള്ള ലൈലത്തുല്‍ ഖദ്‌ര്‍ എന്ന സ്വര്‍ഗീയരാവ്‌ കൊണ്ട്‌ അനുഗൃഹീതമായ മാസം കൂടിയാണിത്‌. വിശുദ്ധ ഖുര്‍ആന്‍ അവതരിച്ചതു റമദാനിലായിരുന്നു.
വിശ്വാസിയുടെ ഓരോ നല്ല പ്രവൃത്തിക്കും മറ്റു മാസങ്ങളേക്കാള്‍ പുണ്യം ലഭിക്കുന്നതു റമദാനിന്റെ പ്രത്യേകതയാണ്‌. അന്നപാനീയങ്ങള്‍ ഉപേക്ഷിച്ച്‌ എല്ലാം ദൈവത്തിലര്‍പ്പിച്ച്‌ ഇനി വ്രതാനുഷ്‌ഠാനത്തിന്റെ നാളുകളില്‍ പ്രാര്‍ഥനാപുണ്യം.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top