Main Home | Feedback | Contact Mangalam
Ads by Google

ഹജ്‌ ക്യാമ്പ്‌ സൗകര്യങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

നെടുമ്പാശേരി: ഹജ്‌ ക്യാമ്പിനു സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നെടുമ്പാശേരിയിലെ എയര്‍ക്രാഫ്‌റ്റ്‌ മെയിന്റനന്‍സ്‌ ഹാങ്കറില്‍ ആരംഭിച്ചു. വിമാനത്താവളത്തിന്‌ സമീപത്തെ എയര്‍ക്രാഫ്‌റ്റ്‌ മെയിന്റനന്‍സ്‌ ഹാങ്കറിലാണ്‌ സംസ്‌ഥാന ഹജ്‌ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള താല്‍ക്കാലിക ഹജ്‌ ക്യാമ്പ്‌ ഈ വര്‍ഷവും ഒരുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്‌. 60,000 ചതുരശ്ര അടി വീതമുള്ള രണ്ട്‌ എയര്‍ക്രാഫ്‌റ്റ്‌ ഹാങ്കറുകള്‍ക്കു പുറമേ 15000 ചതുരശ്ര അടിയില്‍ താല്‍ക്കാലിക സംവിധാനവും കഴിഞ്ഞ തവണ ഒരുക്കിയിരുന്നു.
കഴിഞ്ഞ വര്‍ഷം 6570 പേരാണ്‌ നെടുമ്പാശേരിയില്‍നിന്നു ഹജ്‌ കര്‍മ്മത്തിനായി പുറപ്പെട്ടത്‌. ഇത്തവണ ഇത്‌ 11000 ആയി ഉയരുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. സംസ്‌ഥാനത്തുനിന്ന്‌ ഇപ്പോള്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള 10000 പേര്‍ക്ക്‌ പുറമേ ഏതാനും പേര്‍ക്ക്‌ കൂടി വെയിറ്റിങ്‌ ലിസ്‌റ്റില്‍നിന്ന്‌ അവസരം ലഭിക്കുമെന്നാണ്‌ പ്രതീക്ഷ. ലക്ഷദ്വീപ്‌, മാഹി എന്നിവിടങ്ങളില്‍നിന്നുള്ള തീര്‍ഥാടകരും സംസ്‌ഥാന ഹജ്‌ കമ്മിറ്റി വഴിയാണ്‌ യാത്രയാകുന്നത്‌.കഴിഞ്ഞ വര്‍ഷം ഒരു എയര്‍ക്രാഫ്‌റ്റ്‌ മെയിന്റനന്‍സ്‌ ഹാങ്കറില്‍ ഒരേ സമയം 1000 പേര്‍ക്കാണ്‌ നിസ്‌ക്കരിക്കാന്‍ സൗകര്യം ഒരുക്കിയിരുന്നത്‌. ഇത്തവണ ഇത്‌ 1600 ആയി ഉയര്‍ത്തും. 15000 ചതുരശ്ര അടിയില്‍ എയര്‍ക്രാഫ്‌റ്റ്‌ ഹാങ്കറിനോട്‌ ചേര്‍ന്ന്‌ താല്‍ക്കാലിക സൗകര്യം ഒരുക്കിയിരുന്നത്‌ 21000 ചതുരശ്ര അടിയിലേക്കാണ്‌ വ്യാപിപ്പിക്കുന്നത്‌. ഭക്ഷണശാലയില്‍മാത്രം 3000 ചതുരശ്ര അടിയുടെ വിസ്‌തൃതി വര്‍ധിപ്പിക്കും. ഇതിനുവേണ്ട നിര്‍മാണപ്രവര്‍ത്തനങ്ങളാണ്‌ ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്‌. തീര്‍ഥാടകര്‍ക്കൊപ്പം എത്തുന്നവര്‍ക്കുള്ള വിശ്രമകേന്ദ്രവും ശുചിമുറികളും ക്രമീകരിക്കും. തീര്‍ഥാടകര്‍ക്കും, വളണ്ടിയര്‍മാര്‍ക്കും പ്രത്യേക താമസ സൗകര്യവും ഒരുക്കും. സൗദി എയര്‍ലൈന്‍സാണ്‌ ഈ വര്‍ഷം നെടുമ്പാശേരിയില്‍ നിന്നും ഹജ്‌ തീര്‍ഥാടകരെയും വഹിച്ചുകൊണ്ട്‌ യാത്രയാകുന്നത്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top