Main Home | Feedback | Contact Mangalam
Ads by Google

മംഗളം-രാഘവേന്ദ്ര ഗ്രൂപ്പ്‌ ഉപരിപഠന ശില്‍പശാല 11ന്‌; രജിസ്‌ട്രേഷന്‍ തുടരുന്നു

പെരുമ്പാവൂര്‍: മംഗളം ദിനപത്രവും കര്‍ണാടകയിലെ പ്രമുഖ വിദ്യാഭ്യാസ സ്‌ഥാപനമായ രാഘവേന്ദ്ര ഗ്രൂപ്പ്‌ ഓഫ്‌ ഇന്‍സ്‌റ്റിറ്റ്യൂഷന്‍സും സംയുക്‌തമായി നടത്തുന്ന ഉപരിപഠന ശില്‍പശാലയിലേക്ക്‌ രജിസ്‌ട്രേഷന്‍ തുടരുന്നു.
11ന്‌ രാവിലെ 10ന്‌ പെരുമ്പാവൂര്‍ മുനിസിപ്പല്‍ ലൈബ്രറി ഹാളിലാണ്‌ ഉപരിപഠന ശില്‍പശാല സംഘടിപ്പിക്കുന്നത്‌. തൊഴില്‍ മേഖലയില്‍ നിരവധി അവസരങ്ങള്‍ സമ്മാനിക്കുന്ന നഴ്‌സിങിന്റെയും ആഗോള തലത്തില്‍ അവസരങ്ങളുള്ള ഹോട്ടല്‍ മാനേജ്‌മെന്റ്‌ പഠനത്തിന്റെയും സാധ്യതകള്‍ പുതുതലമുറയിലേക്ക്‌ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ ഉപരിപഠന ശില്‍പശാല സംഘടിപ്പിക്കുന്നത്‌. ഇരു സ്‌ഥാപനങ്ങളും വര്‍ഷങ്ങളായി ഈ രംഗത്ത്‌ സഹകരിച്ച്‌ പ്രവര്‍ത്തിച്ചുവരികയാണ്‌. മുന്‍ വര്‍ഷങ്ങളില്‍ സംഘടിപ്പിച്ച ശില്‍പശാലകള്‍ വിദ്യാര്‍ഥികളുടെ പങ്കാളിത്തം കൊണ്ട്‌ ശ്രദ്ധേയമായിരുന്നു.
സംസ്‌ഥാനത്തിന്‌ അകത്തും പുറത്തുമായി പ്രമുഖ വിദ്യാഭ്യാസ സ്‌ഥാപനങ്ങളില്‍ നഴ്‌സിങിനും ഹോട്ടല്‍ മാനേജ്‌മെന്റ്‌ പഠനത്തിനും ഇതുവഴി നിരവധിപേര്‍ക്ക്‌ അവസരം ലഭിച്ചിരുന്നു. ദേശീയ നഴ്‌സിങ്‌ കൗണ്‍സില്‍ പഠനനിലവാരം ഉയര്‍ത്തുന്നതിന്‌ കര്‍ശന നടപടികള്‍ സ്വീകരിച്ചുവരുന്ന ഈ കാലഘട്ടത്തില്‍ വിദ്യാര്‍ഥികളുടെ ഭാവി ശോഭനമാകാന്‍ ഇത്തരം ശില്‍പശാലകള്‍ സഹായകരമാകും. മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കഴിയാതെവന്നതോടെ ഇതിനകം രാജ്യത്താകെ 50 ശതമാനത്തോളം നഴ്‌സിങ്‌ സ്‌ഥാപനങ്ങളുടെ അംഗീകാരം നഷ്‌ടമായിക്കഴിഞ്ഞു. എന്നാല്‍, ഇതു മറച്ചുവച്ച്‌ പല സ്‌ഥാപനങ്ങളും പ്രവേശന നടപടികളുമായി മുന്നോട്ടുപോവുകയാണ്‌. ഇത്തരം സ്‌ഥാപനങ്ങളില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ഥികളുടെ ഭാവി ഇരുളടയുന്ന സ്‌ഥിതിയാണുള്ളത്‌.
ഈ സാഹചര്യത്തില്‍ അംഗീകൃതവും സുരക്ഷിതവുമായ ഉപരിപഠനത്തിന്‌ വിദ്യാര്‍ഥികളെ പ്രാപ്‌തരാക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ ഉപരിപഠന ശില്‍പശാല സംഘടിപ്പിച്ചിരിക്കുന്നത്‌. പ്രമുഖ വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലേക്ക്‌ നേരിട്ട്‌ പ്രവേശനം നേടുന്നതിനുള്ള സൗകര്യവും ശില്‍പശാലയില്‍ ഒരുക്കിയിട്ടുണ്ട്‌. തീര്‍ത്തും സൗജന്യമായി സംഘടിപ്പിച്ചിരിക്കുന്ന ശില്‍പശാലയില്‍ പങ്കെടുക്കാന്‍ മുന്‍കൂട്ടി പേര്‌ രജിസ്‌റ്റര്‍ ചെയ്യണം. 9961453344, 9961653344 എന്നീ മൊബൈല്‍ നമ്പറുകളില്‍ രജിസ്‌റ്റര്‍ ചെയ്യാം.
ജി.എന്‍.എം., ബി.എസ്‌.സി. നഴ്‌സിങ്‌, എം.എസ്‌.ഇ. നഴ്‌സിങ്‌, ബി.എസ്‌.ഇ. ഹോസ്‌പിറ്റല്‍ സയന്‍സ്‌ എന്നീ കോഴ്‌സുകള്‍ തെരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ ശില്‍പശാല ഏറെ പ്രയോജനകരമാകും. രാഘവേന്ദ്ര ഗ്രൂപ്പ്‌ ഓഫ്‌ ഇന്‍സ്‌റ്റിറ്റ്യൂഷന്‍ ചെയര്‍മാന്‍ പ്രഫ. ഷൈമോന്‍ പാണിയേലി സെമിനാര്‍ നയിക്കും. പ്രമുഖര്‍ ക്ലാസെടുക്കും.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top