Main Home | Feedback | Contact Mangalam
Ads by Google

പോക്കറ്റില്‍ മഞ്ഞക്കാര്‍ഡുമായി ഭക്ഷ്യസുരക്ഷാ കമ്മിഷണറുടെ ഓഫീസില്‍ ജേക്കബ്‌ തോമസ്‌

തിരുവനന്തപുരം: പോക്കറ്റില്‍ മഞ്ഞക്കാര്‍ഡുമായി വിജിലന്‍സ്‌ ഡയറക്‌ടര്‍ ജേക്കബ്‌ തോമസ്‌ ഭക്ഷ്യ സുരക്ഷാ കമ്മിഷണറുടെ ഓഫീസിലെത്തി. മായംകലര്‍ന്ന വസ്‌തുക്കള്‍ വ്യാപകമായി വില്‍ക്കപ്പെടുന്നെന്നു പരാതികള്‍ ലഭിച്ചതിനെത്തുടര്‍ന്നാണ്‌ വിജിലന്‍സ്‌ ഡയറക്‌ടറുടെ മിന്നല്‍ സന്ദര്‍ശനം.
ഭക്ഷ്യസുരക്ഷാ ഡയറക്‌ടര്‍ ഗോകുലിന്റെ ഓഫീസിലെത്തിയ അദ്ദേഹം ഒരു മണിക്കൂറോളം വസ്‌തുതകള്‍ ചോദിച്ചറിഞ്ഞു. വന്‍കിട കമ്പനികള്‍ക്കു മായം കലര്‍ത്തിയ ഭക്ഷ്യവസ്‌തുക്കള്‍ വിതരണം ചെയ്യുന്നതിനു ചില ഉദ്യോഗസ്‌ഥര്‍ കൂട്ടുനില്‍ക്കുന്നതായി ജേക്കബ്‌ തോമസിനു വിവരം ലഭിച്ചിരുന്നു.
ക്രമക്കേട്‌ കണ്ട സ്‌ഥിതിക്കു മഞ്ഞക്കാര്‍ഡ്‌ കാണിക്കുകയാണ്‌. തിരുത്തിയില്ലെങ്കില്‍ ചുവന്ന കാര്‍ഡ്‌ കാണിച്ച്‌ പുറത്താക്കും-ജേക്കബ്‌ തോമസ്‌ ഉദ്യോഗസ്‌ഥര്‍ക്ക്‌ മുന്നറിയിപ്പുനല്‍കി.
ക്രിയാത്മക അഴിമതിവിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായാണ്‌ മിന്നല്‍ പരിശോധന നടത്തിയതെന്നും ജേക്കബ്‌ തോമസ്‌ വ്യക്‌തമാക്കി. ലൈസന്‍സ്‌ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഫയലുകളില്‍ കാലതാമസമുണ്ടാകുന്നതായും അദ്ദേഹം വിലയിരുത്തി. ഫയലുകള്‍ മുന്‍ഗണനാക്രമത്തില്‍ വേഗത്തില്‍ തീര്‍പ്പാക്കണമെന്നും ഇല്ലാത്തപക്ഷം കര്‍ശനനടപടിയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
വിവിധ സര്‍ക്കാര്‍ ഓഫീസുകളിലും ബോര്‍ഡ്‌ കോര്‍പ്പറേഷനുകളിലും നടക്കുന്ന അഴിമതി സംബന്ധിച്ച്‌ വിജിലന്‍സിന്‌ ധാരാളം പരാതികള്‍ ലഭിച്ചിട്ടുണ്ട്‌. ഈ സാഹചര്യത്തില്‍ വരുംദിവസങ്ങളില്‍ കൂടുതല്‍ വകുപ്പുകളില്‍ പരിശോധന നടത്തുമെന്നാണ്‌ വിജിലന്‍സ്‌ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അഴിമതിക്കാരെന്നു സംശയിക്കുന്ന ഉദ്യോഗസ്‌ഥരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും നിര്‍ദേശമുണ്ട്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top