Main Home | Feedback | Contact Mangalam
Ads by Google

ഇനിയെങ്കിലും കാണുമോ ഈ ദുരവസ്‌ഥ ?അന്തിയുറങ്ങാന്‍ വീടില്ലാതെ ആദിവാസി വീട്ടമ്മ

mangalam malayalam online newspaper

ആലക്കോട്‌ (കണ്ണൂര്‍):വീട്‌ നിര്‍മ്മാണം പാതിവഴിയിലായതോടെ പ്ലാസ്‌റ്റിക്‌ കൂരയില്‍ അന്തിയുറങ്ങുകയാണ്‌ ആദിവാസി വിഭാഗത്തില്‍പെട്ട സരോജിനയെന്ന വീട്ടമ്മ. അഞ്ചു വര്‍ഷം മുമ്പ്‌ വീട്‌ നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ തുക അനുവദിച്ചെങ്കിലും മുഴുവന്‍ തുകയും കിട്ടാത്തതിനാല്‍ നിര്‍മ്മാണം പാതിവഴിയില്‍ അവസാനിപ്പിക്കുകയായിരുന്നു.
ആലക്കോട്‌ പഞ്ചായത്തിലെ തേര്‍ത്തല്ലിക്കടുത്ത്‌ പെരുവട്ടം കോളനിയില്‍ നിന്നുള്ള കാഴ്‌ചയാണിത്‌. നാല്‌ പെണ്മക്കളുടെ മാതാവായ ഈ വീട്ടമ്മ ഇന്ന്‌ അന്തിയുറങ്ങുന്നത്‌ പാതി ഉയരത്തില്‍ നിര്‍മ്മിച്ച ചുമരുകള്‍ക്ക്‌ മുകളില്‍ പ്ലാസ്‌റ്റിക്‌ ഷീറ്റ്‌ വലിച്ച്‌ കെട്ടിയാണ്‌. കഴിഞ്ഞ അഞ്ചുവര്‍ഷമായി ഇതേ അവസ്‌ഥയില്‍ കഴിയാന്‍ തുടങ്ങിയിട്ടും അധികൃതര്‍ ഇവര്‍ക്ക്‌ മുന്നില്‍ കണ്ണ്‌ തുറന്നിട്ടില്ല. ആറു വര്‍ഷം മുമ്പ്‌ വീട്‌ നിര്‍മ്മാണത്തിനായി രണ്ട്‌ ലക്ഷത്തോളം രൂപ സര്‍ക്കാര്‍ അനുവദിച്ചെങ്കില
ും ഒരു ലക്ഷം മാത്രമാണ്‌ ഇവര്‍ക്ക്‌ ലഭിച്ചത്‌. വീട്‌ നിര്‍മ്മാണം നടന്നു കൊണ്ടിരിക്കെ ഭര്‍ത്താവിന്‌ മാറാരോഗം വന്ന്‌ പെട്ടതോടെയാണ്‌ ഇവരുടെ ദുരിതം ആരംഭിക്കുന്നത്‌. കൂലി പണിയെടുത്ത്‌ അന്നന്നത്തെ ആഹാരത്തിന്‌ വഴി കണ്ടെത്തിയിരുന്ന ഈ കുടുംബത്തിന്‌ ഭര്‍ത്താവിന്റെ ചികിത്സയ്‌ക്കായ്‌ ലക്ഷങ്ങള്‍ ചെലവഴിക്കേണ്ടി വന്നു. പലയിടത്തു നിന്നും കടമായി സ്വരൂപിച്ച തുക കൊണ്ട്‌ ചികിത്സ നടത്തിയെങ്കിലും ഭര്‍ത്താവിനെ ജീവിതത്തിലേക്ക്‌ തിരിച്ചു കൊണ്ട്‌ വരാന്‍ ഈ വീട്ടമ്മയ്‌ക്ക് കഴിഞ്ഞില്ല. കേവലം അഞ്ച്‌ സെന്റ്‌ ഭൂമി മാത്രമുള്ള ഇവര്‍ക്ക്‌ വീട്‌ നിര്‍മ്മിക്കാന്‍ ബാക്കി തുക കൂടി അനുവദിക്കണമെന്നാവശ്യപെട്ട്‌ മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക്‌ അപേക്ഷ നല്‍കിയെങ്കിലും യാതൊരു നടപടിയും ബന്ധപെട്ടവരുടെ ഭാഗത്ത്‌ നിന്നുണ്ടായിട്ടില്ല എന്ന്‌ സരോജിനിയുടെ മകള്‍ പറയുന്നു. കിട്ടിയ തുക ഉപയോഗിച്ച്‌ നിര്‍മ്മിച്ച തറയും ചുമരും വെയിലും മഴയുമേറ്റ്‌ ഉപയോഗ ശൂന്യമായി തീര്‍ന്നിരിക്കുകയാണ്‌. ആദിവാസികളുടെ ക്ഷേമത്തിനായി നിരവധി ഫണ്ടുകള്‍ ചെലവഴിക്കുമ്പോള്‍ ഈ പാവപെട്ട വീട്ടമ്മയുടെ അന്തിയുറങ്ങാനുള്ള അവകാശത്തിന്‌ മുന്നില്‍ അധികൃതര്‍ കണ്ണ്‌ തുറക്കേണ്ടിയിരിക്കുന്നു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top