Main Home | Feedback | Contact Mangalam
Ads by Google

സ്‌ഥലം മാറിയെത്തിയ ജീവനക്കാരിക്ക്‌ ഇരിപ്പിടം നല്‍കിയില്ല; നാലുദിവസമായി നില്‍പ്പ്‌

mangalam malayalam online newspaper

ചെറുതോണി: സ്‌ഥലം മാറിയെത്തിയ ജീവനക്കാരിക്ക്‌ ഇരിപ്പിടം നല്‍കിയില്ലെന്ന്‌ ആക്ഷേപം. മെഡിക്കല്‍ കോളജിലെ കാഷ്യറായി ജോലി ചെയ്‌തിരുന്ന ജീന ജോര്‍ജിനാണ്‌ ദുരനുഭവം.
12 വര്‍ഷമായി ജില്ലാ ആശുപത്രിയില്‍ ജോലിചെയ്‌തു വരികയായിരുന്നു ജീന ജോര്‍ജ്‌.
കഴിഞ്ഞ മൂന്നിന്‌ ജീനയെ സൂപ്രണ്ടിന്റെ ഓഫീസിലേയ്‌ക്ക്‌ സ്‌ഥലം മാറ്റിയതിനെ തുടര്‍ന്ന്‌ പകരം മാറിയ ആളുടെ കസേരയില്‍ ഇരുന്നെങ്കിലും മറ്റ്‌ ജീവനക്കാര്‍ എതിര്‍പ്പു പ്രകടിപ്പിച്ചതിനെ തുടര്‍ന്ന്‌ നാലു ദിവസമായി ഓഫീസില്‍ നില്‍ക്കുകയാണ്‌.
എന്നിട്ടും യാതൊരു നടപടിയും എടുക്കാത്തതിനെ തുടര്‍ന്ന്‌ ഇന്നലെ ജീന അവധിക്ക്‌ അപേക്ഷ നല്‍കി വീട്ടില്‍ പോയി.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top